test del 5 copy of del 3

ചെന്നിത്തലയുടെ ‘ദേവദത്ത’ത്തിൽ രാഹുൽ വിളിച്ചു: കാത്തു നിന്നവരോട് രമേശ് പറഞ്ഞു, ‘സതീശനാണ്’


തിരുവനന്തപുരം ∙ മുറുകുന്ന സതീശൻ, അയയാതെ വേണുഗോപാൽ. തർക്കം പരിഹരിക്കാൻ രമേശ് ചെന്നിത്തല നയിക്കട്ടെ എന്നൊരു ഫോർമുല. അങ്ങനെ പ്രവചിച്ചവരും പ്രതീക്ഷിച്ചവരും പ്രാർഥിച്ചവരും ആയിരുന്നു രാവിലെ മുതൽ വഴുതക്കാട് ഈശ്വരവിലാസം റോഡിൽ ചെന്നിത്തലയുടെ ‘ദേവദത്തം’ എന്ന വീട്ടിൽ . പ്രാർഥനയും പ്രഭാത ഭക്ഷണവും കഴിഞ്ഞു രമേശ് ഓഫിസ് മുറിയിൽ വന്നു. ചാനൽ വാർത്തകളിലായിരുന്നു കണ്ണ്. എംഎൽഎമാരുടെ യോഗം ഉച്ചയ്ക്കു നിശ്ചയിച്ചിരുന്നത് നാലു മണിയിലേക്കു മാറ്റി, കേന്ദ്ര നേതാക്കൾ ചാർട്ടേഡ് വിമാനത്തിൽ എത്തും, കെ.സി.വേണുഗോപാൽ വരുമോ ഇല്ലയോ…വാർത്തകളുടെ പ്രളയം.എല്ലാം കേട്ട രാഹുൽ ഒടുവിൽ പറഞ്ഞു.‘ സതീശനെ മുഖ്യമന്ത്രിയാക്കാനാണു തീരുമാനം. രമേശും മന്ത്രിസഭയിൽ ഉണ്ടാകണം ’. താൻ മന്ത്രിയാകുന്ന കാര്യത്തിൽ പിന്നീടു പ്രതികരിക്കാമെന്നു ചെന്നിത്തല പറഞ്ഞതോടെ സംഭാഷണം അവസാനിച്ചു. മടങ്ങി മുറിയിലേക്കു വന്ന ചെന്നിത്തല ‘സതീശനാണു മുഖ്യമന്ത്രി ’യെന്ന് എല്ലാവരോടും പറഞ്ഞു. നിമിഷങ്ങൾക്കകം ഡൽഹിയിൽ പ്രഖ്യാപനം വന്നു. 10 മിനിറ്റിന് ശേഷം രമേശ് ഡ്രൈവറെ അന്വേഷിച്ചു. വീടിനു പിന്നിലെ റോഡിലായിരുന്നു കാർ. മുന്നിലൂടെ ഇറങ്ങിയാൽ മാധ്യമപ്രവർത്തകർ കാത്തു നിൽക്കുന്ന കാര്യം സഹായി ഓർമിപ്പിച്ചു. ആ സാഹചര്യം ഒഴിവാക്കി എംഎൽഎമാരോടും നേതാക്കളോടും യാത്ര പറഞ്ഞ് രമേശ് വീടു വിട്ടു. വിവരം 20 മിനിറ്റ് കഴിഞ്ഞാണു മാധ്യമപ്രവർത്തകർ അറിയുന്നത്. അവർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല.


Source link

Back to top button