NEWS
10 ചോദ്യങ്ങൾ പരിശോധിക്കാതെ 3 റാങ്ക്പട്ടികകൾ! പിഎസ്‌സി കണക്കുകൂട്ടി കണ്ണടച്ചോ

തിരുവനന്തപുരം∙ ഏറ്റവും ഉയർന്ന ശമ്പള സ്കെയിലുള്ള 3 സുപ്രധാന തസ്തികകളിലേക്കു നടത്തിയ പൊതു പ്രാഥമിക പരീക്ഷയുടെ ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചത് 10 ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെ. ഇതിൽ ഒരു റാങ്ക്പട്ടികയിൽനിന്ന് ഏക ഒഴിവിലേക്ക് കഴിഞ്ഞവർഷം നിയമനം നടത്തി. മറ്റൊരു റാങ്ക്പട്ടികയിലെ ഒന്നാം റാങ്കുകാരന് അഡ്വൈസ് മെമ്മോ അയച്ചു. മൂന്നാം പട്ടികയിൽ തുടർനടപടി സ്വീകരിച്ചിട്ടില്ല.10 ചോദ്യങ്ങൾക്കു കൂടി മാർക്കിട്ടിരുന്നെങ്കിൽ റാങ്ക്പട്ടിക തന്നെ മാറുമെന്നിരിക്കെ, തിരുത്തൽനടപടിക്കു പകരം ഉത്തരക്കടലാസ് പോലും ഉദ്യോഗാർഥികൾക്കു നൽകാതെ ഒളിച്ചുകളിക്കുകയായിരുന്നു പിഎസ്‌സി. ഒടുവിൽ ഒരു ഉദ്യോഗാർഥി വിവരാവകാശ നിയമപ്രകാരം അപ്പീലിനു പോയതോടെയാണ് ഉത്തരക്കടലാസ് നൽകാൻ തയാറായതും പിഴവ് പുറത്തുവന്നതും. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ–ഓർഡിനേഷൻ ഡിവിഷൻ ചീഫ് തസ്തികളിലേക്കാണ് 2023 ജൂലൈ 13നു പൊതു പ്രാഥമിക പരീക്ഷ നടന്നത്. 228 പേർ പരീക്ഷയെഴുതി. 2025 മേയ് 31നു റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു.
Source link


