test del 5 copy of del 3
30 വർഷം മുൻപത്തെ പ്രവചനം: ‘വി.ഡി മുഖ്യമന്ത്രിയാകേണ്ടയാൾ…’

കൊച്ചി ∙ കൃത്യം 30 വർഷം മുൻപ് ഒരാൾ പ്രവചനം നടത്തി, മറ്റൊരാൾ അതു തന്റെ ഡയറിയിൽ കുറിച്ചു: ‘‘പി.വി. തമ്പി, ഹി സെഡ് വിഡി ചീഫ് മിനിസ്റ്റർ മെറ്റീരിയൽ.’’ മൂന്നു പതിറ്റാണ്ടിനു ശേഷം ആ പ്രവചനം സത്യമായി! വി.ഡി. സതീശന്റെ ദീർഘകാല സുഹൃത്തും കോറസ് ഇന്ത്യ മുൻ റീജനൽ ജനറൽ മാനേജരുമായ ജേക്കബ് ചെറിയാനാണ് ആ വാചകം ഡയറിയിൽ കുറിച്ചിട്ടത്. ആ ഡയറി ഇന്നും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ, ആ ‘പ്രവചന’ത്തിന്റെ അവകാശി താനല്ല, പി.വി. തമ്പിയാണെന്നും അദ്ദേഹം പറയുന്നു.തൊണ്ണൂറുകളിലെ മീറ്റിങ്ങിന്റെ കാര്യം പറയാം. ജി. കാർത്തികേയനും എം.ഐ. ഷാനവാസും രമേശ് ചെന്നിത്തലയും പ്രസംഗിക്കുന്ന യോഗം. സ്വാഗതപ്രസംഗം നടത്തിയതു സതീശനാണ്. അന്ന് എനിക്ക് അദ്ദേഹത്തെ കാര്യമായ പരിചയമുണ്ടായിരുന്നില്ല. പക്ഷേ, എന്തുകൊണ്ടോ എനിക്കു തോന്നി; ഇദ്ദേഹം ഭാവിയിൽ വലിയ മനുഷ്യനായി മാറും. പ്രസംഗം ഗംഭീരമാണ്.’’– ജേക്കബ് ചെറിയാന്റെ വാക്കുകൾ.
Source link


