NEWS

യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


ദുബായ് / ടെഹ്റാൻ ∙ പരസ്പരാക്രമണവും പോർവിളിയും ഇറാനും യുഎസും തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു. പശ്ചിമേഷ്യയിലെ 8 യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. ഷെൽ കഷ്ണങ്ങൾ തറച്ച് ഖത്തർ സ്വദേശി മരിച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ബോട്ടിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഒരാൾക്ക് പരുക്കേറ്റു.തെക്കൻ ഇറാനിലെ ഖിഷം ദ്വീപിലും സിരിക്, ബന്തർലൻക തീരനഗരങ്ങളിലും യുഎസ് ബോംബിട്ടതിനുപിന്നാലെ ഇന്നലെ ബഹ്റൈനിലും കുവൈത്തിലും ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണമുണ്ടായി. 4 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനായി രണ്ടാഴ്ച മുൻപ് ഒപ്പിട്ട ധാരണാപത്രം ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിച്ചു.വ്യാഴാഴ്ച ഒമാൻ തീരത്ത് ചരക്കുകപ്പലിനുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തുടർന്ന് ഹോർമുസിലെ ഇറാൻ സേനാത്താവളങ്ങളിൽ യുഎസ് ബോംബിട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ ഖത്തറിൽനിന്നുള്ള പാനമ പതാകയുള്ള എണ്ണക്കപ്പൽ ഒമാൻതീരത്തെ ബദൽപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുമ്പോഴും ആക്രമണമുണ്ടായി. ഇതോടെ യുഎസ് തെക്കൻ ഇറാനിൽ ആക്രമണം നടത്തി.


Source link

Back to top button