test del 5 copy of del 3

അവയവക്കടത്ത്: നജീബിന് ഒട്ടുമിക്ക ജില്ലകളിലും ഏജന്റുമാർ, അക്കൗണ്ടിലൂടെ കടന്നുപോയത് കോടികൾ


കൊച്ചി ∙ വ്യാജരേഖകൾ ചമച്ച് അവയവ കച്ചവടം നടത്തിയതിന് അറസ്റ്റിലായ മുഹമ്മദ് നജീബ് കല്ലട്രയ്ക്ക് ഒട്ടുമിക്ക ജില്ലകളിലും ഏജന്റുമാർ. എറണാകുളത്തിന് പുറമെ ആലപ്പുഴ, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അവയവദാനത്തിനായി ഇരകളെ കണ്ടെത്താൻ ഏജന്റുമാരുണ്ടായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിയുന്നത്. ആലപ്പുഴ താമസിക്കുന്ന തൊടുപുഴ സ്വദേശിയായ ഡെബിൻ ജോസഫ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അരൂരിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷ് എന്നയാളെ അന്വേഷിച്ച് പൊലീസ് എത്തിയെങ്കിലും നായകളെ അഴിച്ചുവിട്ട് ഇയാൾ മുങ്ങി.നജീബും ഭാര്യയും വാടകയ്ക്ക് താമസിച്ചിരുന്ന കരിമുകളിനടുത്ത പോത്താനിപ്പറമ്പിലെ ഫ്ലാറ്റിൽ നിന്നു ലഭിച്ച ഡയറിയാണ് കൂട്ടാളികളിലേക്കും അന്വേഷണം നീളാൻ കാരണമായത്. പല പ്രമുഖരുടേയും പേരുകൾ ഈ ഡയറിയിൽ‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഡയറിയിൽ നിന്നു ലഭിച്ച വിവരത്തിൽ നിന്നാണ് ഡെബിൻ ജോസഫിലേക്ക് എത്തുന്നത്. പാവപ്പട്ടവരേയും പണത്തിന് അത്യാവശ്യമുള്ളവരേയും കണ്ടെത്തുന്നതും ഇവരെ അവയവദാനത്തിനായി പ്രലോഭിപ്പിക്കുന്നതും ഡെബിൻ ജോസഫാണെന്നാണ് വിവരം. തുടർന്നാണ് നജീബിലേക്ക് കാര്യങ്ങൾ എത്തുന്നത്. ആശുപത്രികളിലേക്ക് ആവശ്യമായ രേഖകൾ തയാറാക്കുന്നതും സ്വീകര്‍ത്താവിനെ ബന്ധപ്പെടുന്നതുമെല്ലാം നജീബാണ്. 5 മുതൽ 10 ലക്ഷം രൂപ വരെ അവയവദാനം നടത്തുന്നവർക്ക് നൽകുമ്പോൾ 30–50 ലക്ഷം വരെയാണ് സ്വീകർത്താവിൽനിന്ന് ഈടാക്കുന്നത്.


Source link

Back to top button