NEWS

ബിജെപിയിൽ ‘ഒരാൾക്ക് ഒരു പദവി’, മന്ത്രിമാർ മാറും; തീരുമാനമായി, ഇനി മുഹൂർത്തം മാത്രം


ന്യൂഡൽഹി ∙ കേന്ദ്ര മന്ത്രിസഭയിലും പാർട്ടിയുടെ സംഘടനാച്ചുമതലകളിലും മാറ്റം ഉറപ്പായിരിക്കെ, ‘ഒരാൾക്ക് ഒരു പദവി’ നയം കർശനമായി നടപ്പാക്കാൻ ബിജെപി. പേരുകളുടെ കാര്യത്തിൽ തീർപ്പായെന്നും ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള മുഹൂർത്തം മാത്രമാണ് ആലോചിക്കുന്നതെന്നുമാണ് വിവരം. പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 21നു തുടങ്ങുമ്പോൾ പാർട്ടിയിലും മന്ത്രിസഭയിലും നിർണായക മാറ്റങ്ങളുണ്ടാകും. യുപിയിലേത് അടക്കം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ബംഗാളിലെയും മഹാരാഷ്ട്രയിലെയും കൂറുമാറ്റങ്ങളും ഉൾപ്പെടെ മന്ത്രിസഭാവികസനത്തെ സ്വാധീനിക്കും.സർക്കാരിന്റെ ഭാഗമായ ചിലർ പാർട്ടിയുടെ ചുമതലകളിലേക്കെത്താനും തിരിച്ചുമുള്ള വച്ചുമാറ്റത്തിനുമാണു സാധ്യത കൂടുതൽ. കഴിഞ്ഞയാഴ്ച പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ ചില സഹമന്ത്രിമാരുമായി നടത്തിയ ചർച്ച ഇതിന്റെ ഭാഗമാണെന്നു വിവരമുണ്ട്. പാർട്ടി അധ്യക്ഷ പദവിയിലേക്കു നിതിൻ നവീൻ എത്തിയെങ്കിലും അദ്ദേഹത്തിന്റെ ടീമിനെ പ്രഖ്യാപിച്ചിരുന്നില്ല. ജെ.പി.നഡ്ഡ അധ്യക്ഷനായിരിക്കെ ചുമതലയിലുണ്ടായിരുന്നവർ തന്നെയാണു മിക്കവാറും തുടരുന്നത്. ഇതിനു പകരം, നവീനെ അധ്യക്ഷനാക്കിയതിനു സമാനമായി മറ്റു സംഘടനാച്ചുമതലകളിലേക്കു കൂടുതൽ യുവാക്കളെ പരീക്ഷിക്കും.


Source link

Back to top button