NATIIONAL
ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയെ തിലക് വർമ നയിക്കും, അടിച്ചു തകർക്കാൻ വൈഭവ് സൂര്യവംശിയും പ്രിയൻഷ് ആര്യയും

മുംബൈ∙ ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും. റിയാൻ പരാഗ് വൈസ് ക്യാപ്റ്റനാകുന്ന ടീമിൽ കൗമാര താരം വൈഭവ് സൂര്യവംശിയും ഇടം പിടിച്ചു. പ്രബ്സിമ്രൻ സിങ്ങും കുമാർ കുശാഗ്രയുമാണു വിക്കറ്റ് കീപ്പർമാർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ യുവ ഓപ്പണർ പ്രിയന്‍ഷ് ആര്യയും ടീമിലുണ്ട്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും പുറമേ അഫ്ഗാനിസ്ഥാൻ എ ടീമും പരമ്പരയിൽ മത്സരിക്കുന്നുണ്ട്.ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം– തിലക് വര്‍മ (ക്യാപ്റ്റൻ), പ്രിയൻഷ് ആര്യ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ് (വൈസ് ക്യാപ്റ്റന്‍), ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യാൻഷ് ഷെഡ്ഗെ, പ്രബ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പർ), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), വിപ്രജ് നിഗം, യഷ് ഠാക്കൂർ, യുദ്ധ്വീർ സിങ്, അൻഷൂൽ കാംബോജ്, അര്‍ഷദ് ഖാൻ.
Source link


