test del 5 copy of del 3

അപകടത്തിൽപെട്ട കാറിനുള്ളിൽ ബാലകൃഷ്ണൻ കഴിഞ്ഞത് 24 മണിക്കൂർ; ഞെട്ടിച്ച ദുരന്തം: അപകടമൊളിപ്പിച്ച് മാക്കൂട്ടം ചുരം പാത


ഇരിട്ടി ∙ മാക്കൂട്ടം പെരുമ്പാടി ചുരം പാതയിൽ മെതിയടിപ്പാറ മേമനക്കൊല്ലിക്കു സമീപം കാർ കൊക്കയിലേക്കു മറിഞ്ഞു ഹെഗ്ലയിൽ ഹോം സ്റ്റേ നടത്തുന്ന കണ്ണൂർ മുണ്ടയാട് സ്വദേശി കെ.എൻ.ബാലകൃഷ്ണന്റെ ജീവൻ നഷ്ടപ്പെട്ട അപകടത്തിൽ റോഡിന്റെ സുരക്ഷയില്ലായ്മയും കാരണമായതായി നിഗമനം. കൊടുംവളവുകളും കൊല്ലികളും നിറഞ്ഞ ചുരം പാതിയിൽ ശാസ്ത്രീയ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിന്റെ അപര്യാപ്തത ഓരോ അപകടങ്ങൾ നടക്കുമ്പോഴും ചർച്ചയാകുമെങ്കിലും നടപടി ഉണ്ടാകാറാല്ല. കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള 19 കിലോമീറ്റർ എന്നും അപകടമേഖലയാണ്.കാറിനുള്ളിൽ 24 മണിക്കൂർ  ആഴ്ചയിൽ 3 ദിവസം എന്ന നിലയിൽ വർഷങ്ങളായി വണ്ടിയോടിച്ചു പോകുന്ന ചുരം പാതയിലാണ് കണ്ണൂർ മുണ്ടയാട് സ്വദേശി കെ.എൻ.ബാലകൃഷ്ണൻ അപകടത്തിൽപെട്ടു മരിച്ചത്. സംസ്ഥാനാന്തര യാത്രക്കാർക്ക് ‍ഞെട്ടൽ ഉളവാക്കിയ ദുരന്തം കൂടിയാണിത്. അപകടത്തിൽപെട്ട കാറിൽ 24 മണിക്കൂർ കഴിഞ്ഞാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ചുരത്തിൽ മൊബൈൽ അഗ്നിരക്ഷാ യൂണിറ്റെങ്കിലും കർണാടക ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്. മണ്ണിടിച്ചിൽ ഭീഷണി പ്രതിരോധിക്കാൻ തിട്ടകൾ വരുന്നഭാഗം സംരക്ഷണ ഭി ത്തി നിർമിച്ചോ, സോയിൽ നെയ്‌ലിങ് നടത്തിയോ, നാടുകാണി ചുരം മാതൃകയിൽ കോൺക്രീറ്റ് നടത്തിയോ സുരക്ഷിതമാക്കണമെന്ന ആവശ്യവും ശക്തമാണ്. കൂട്ടുപുഴപ്പാലം മുതൽ പെരുമ്പാടി വരെ റോഡിന്റെ ഇരുവശവും പൂർണമായി കോൺക്രീറ്റ് ഓവുചാൽ നിർമിക്കണം. അഗാധമായ കൊല്ലികൾ വരുന്ന ഭാഗങ്ങളിൽ സുരക്ഷാവേലി ഇല്ലാത്ത സ്ഥലങ്ങളിൽകൂടി ഇവ നിർമിക്കേണ്ടത് അനിവാര്യമാണ്


Source link

Back to top button