SPORTS
രണ്ടാം ട്വന്റി20യിൽ അയർലൻഡ് ആദ്യം ബാറ്റു ചെയ്യും; ഇന്ത്യൻ ടീമിൽ രണ്ടു മാറ്റം, അരങ്ങേറാൻ യുവതാരങ്ങൾ

ബെൽഫാസ്റ്റ് ∙ അയർലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ അയർലൻഡിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാൻ ഈ മത്സരത്തിൽ ജയം അനിവാര്യമാണ്. പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൻ സുന്ദർ എന്നിവർക്കു പകരം പേസർ പ്രിൻസ് യാദവ്, ഓർറൗണ്ടർ സൂര്യാൻഷ് ഷെഡ്ഗെ എന്നിവർ ട്വന്റി20യിൽ അരങ്ങേറ്റം കുറിക്കും. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് ഇന്നും അരങ്ങേറ്റത്തിന് അവസരമില്ല.കരുത്തുറ്റ ബാറ്റിങ് നിരയുമായി ഇറങ്ങിയിട്ടും ആദ്യ മത്സരത്തിൽ 148ന് ഓൾഔട്ടായതിന്റെ ഞെട്ടൽ പരിശീലകൻ ഗൗതം ഗംഭീറിനും സംഘത്തിനുമുണ്ട്. ഓപ്പണർ അഭിഷേക് ശർമയ്ക്ക് ഒഴികെ മറ്റാർക്കും ആദ്യ മത്സരത്തിൽ താളം കണ്ടെത്താൻ സാധിച്ചില്ല. എങ്കിലും ബാറ്റിങ് നിരയിൽ പൊളിച്ചെഴുത്ത് നടത്തിയിട്ടില്ല.
Source link


