HEALTH

എല്ലാ രക്തസ്രാവവും ആർത്തവവിരാമത്തിന്റേതാണെന്ന് കരുതി അവഗണിക്കരുത്, 40-ന് ശേഷവും ഹെൽത്തിയാകാം


കൗമാരവും യൗവനവും ആഘോഷമാക്കിയെത്തുന്ന ജീവിതതീരമാണ് നാല്പതുകൾ. ഒരു തരത്തിലൊരു വഴിത്തിരിവിന്റെ കാലംകൂടിയാണിത്. കടമകളും ഉത്തരവാദിത്വങ്ങളും ഒരുവശത്ത്. കുട്ടികളുടെ വിദ്യാഭ്യാസവും മാതാപിതാക്കളുടെ പ്രയാസങ്ങളും പരാതികളും മറുവശത്ത്. ഇതിനിടയിൽ സ്വന്തം ആരോഗ്യം നോക്കാൻ സമയമെവിടെ എന്നാണോ ചിന്ത. എങ്കിൽ ആ ചിന്ത മാറിയേ തീരൂ. നാല്പതുകൾ ജീവിതത്തിലെ പ്രധാന പടവുകളിലൊന്നാണ്. ഇതുവരെ നമ്മുടെ ശരീരത്തിന് നൽകിയ പരിചരണത്തിന്റെയും കരുതലിന്റെയും ഗുണഫലങ്ങൾ കൊയ്തെടുക്കുന്ന കാലമാണിത്. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകൾ വർധിക്കുന്ന പ്രായം കൂടിയാണിത്. പ്രമേഹം, അമിത രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ പലരിലും കണ്ടുതുടങ്ങുന്നതും ഈ ഘട്ടത്തിലാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ മുന്നോട്ടുപോക്ക് പ്രയാസമായേക്കാം.ഡോക്ടറെ കാണാനായോ?പല രോഗങ്ങളും പ്രകടമായ ലക്ഷണങ്ങൾ ഇല്ലാതെയാണ് വരുന്നത്. അതിനാൽ നാല്പതുകൾക്ക് ശേഷം വർഷത്തിലൊരിക്കൽ നിർബന്ധമായും ആരോഗ്യ പരിശോധനകൾ നടത്തണം.കുടുംബത്തിൽ പ്രമേഹം, ഹൃദ്രോഗം, കാൻസർ (പ്രത്യേകിച്ച് സ്തനാർബുദം) എന്നിവ ഉള്ളവർ നേരത്തെ തന്നെ പരിശോധനകൾ ആരംഭിക്കണം.ബി.പി., കരൾ സംബന്ധമായ പരിശോധനകൾ തുടങ്ങിയവ വർഷത്തിലൊരിക്കൽ ചെയ്യണം.ബ്രസ്റ്റ് കാൻസർ സ്‌ക്രീനിങ്, മാമോഗ്രാം എന്നിവ ഒന്നോ രണ്ടോ വർഷംകൂടുമ്പോൾ ചെയ്യാം.


Source link

Back to top button