test del 5 copy of del 3
‘കണ്ണടച്ചു തുറക്കുന്നതിനു മുൻപ് എല്ലാം കഴിഞ്ഞു’: മൂന്നു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; പക്ഷേ…

പുനലൂർ ∙ ‘കനത്ത മിന്നലുണ്ടായപ്പോൾ ലോറിയിൽ കയറി ഇരുന്നതാണ് സിജു. എല്ലാം കഴിഞ്ഞത് കണ്ണടച്ചു തുറക്കും മുൻപാണ്. ’– തന്റെ സുഹൃത്ത് മണ്ണിടിച്ചിലിൽ ലോറിയുടെ ക്യാബിനിൽ കുടുങ്ങിപ്പോയ സംഭവം നേരിൽ കാണേണ്ടി വന്നതിന്റെ ആഘാതം വിട്ടുമാറാതെ കലങ്ങിയ കണ്ണുകളോടെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഡ്രൈവർ കൂടിയായ കലയനാട് തടത്തിവിള വീട്ടിൽ ഷിബു പറഞ്ഞു. ശക്തമായ ഇടിയും മഴയും ഉണ്ടായപ്പോൾ ബസിന് അടുത്ത് നിന്ന ഡ്രൈവർ സിജു തോമസ് ലോറിയുടെ മുൻഭാഗത്ത് കയറി ഇരിക്കുകയായിരുന്നു. നെല്ലിപ്പള്ളിയിൽ ഇത് രണ്ടാം ദുരന്തം പുനലൂർ ∙ കനത്ത മഴയിലും മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിൽ മൂലം നെല്ലിപ്പള്ളിയിൽ ദുരന്തം ഉണ്ടാകുന്നത് ഇത് രണ്ടാം തവണ. കനത്ത മഴയിൽ മൂന്നുവർഷം മുൻപ് പെട്രോൾ പമ്പിന് മുൻഭാഗം മൂവാറ്റുപുഴ ഹൈവേ കല്ലടയാറുമായി അതിർത്തി പങ്കിടുന്ന ഭാഗത്തെ നിർമാണം പൂർത്തിയായ കൂറ്റൻ ഗാബിയൻ ഭിത്തി തകർന്ന് കല്ലടയാറ്റിലേക്ക് പതിച്ചതാണ് മറ്റൊരു ദുരന്തം. അന്ന് റോഡ് ഭാഗികമായി തകർന്നാണ് കല്ലടയാറ്റിലേക്ക് വീണത്. അന്ന് റോഡ് ഭാഗികമായി തകർന്നാണ് കല്ലടയാറ്റിലേക്ക് വീണത്. മേഖലയിൽ നിർമിച്ചിരിക്കുന്ന സംരക്ഷണഭിത്തികളും മറ്റും പരിശോധനയ്ക്ക് വിധേയമാക്കി ഫിറ്റ്നസ് ഉറപ്പാക്കണം എന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.സർവീസ് സ്റ്റേഷന്റെ കോൺക്രീറ്റ് മേൽക്കൂരയ്ക്ക് അടിയിൽ അകപ്പെട്ടുപോയ സ്കൂൾ ബസിന്റെ പൊടിപോലും പുറത്തു കാണാനില്ല. രാത്രി 9:15 ആയതോടെ തനിയെ ബസിൽ നിന്നു ഹോൺ മുഴങ്ങുന്നുണ്ടായിരുന്നു. പക്ഷേ ബാക്കി കോൺക്രീറ്റ് പാളികൾ നീക്കുന്നത് ഇന്നത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഒരു മണിക്കൂർ പെയ്ത ശക്തമായ മഴയാണ് ഇന്നലെ ദുരന്തം വിതച്ചത് സമീപത്തെ ഷാപ്പ് നിന്നിരുന്ന സ്ഥലത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഷാപ്പും ഭാഗികമായി തകർന്നു. സി.അജയ് പ്രസാദ്, നഗരസഭ അധ്യക്ഷൻ എം.എ. രാജഗോപാൽ, മറ്റ് ജനപ്രതിനിധികൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു.
Source link


