test del 5 copy of del 3
അമ്പലപ്പുഴ പേട്ട സംഘം മുൻ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

ആലപ്പുഴ ∙ അമ്പലപ്പുഴ ശബരിമല തീർത്ഥാടന സംഘത്തിന്റെ രക്ഷാധികാരിയും മുൻ സമൂഹപ്പെരിയോനുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ (93) അന്തരിച്ചു. 21 വർഷം ശബരിമല തീർത്ഥാടനത്തിന് അമ്പലപ്പുഴ സംഘത്തെ നയിച്ചു. 350 ൽ പരം പ്രാവശ്യം ശബരിമല ദർശനം നടത്തിയിട്ടുണ്ട്. അധ്യാപകൻ ആയിരുന്നു. മക്കൾ: കെ.സി. ഹരികുമാർ (അധ്യാപകൻ വി.എച്ച്.എസ്.എസ്. കണിച്ചുകുളങ്ങര), കെ.സി. കൃഷ്ണകുമാർ (അസിസ്റ്റന്റ് എഡിറ്റർ, മാതൃഭൂമി, കോഴിക്കോട്). മരുമക്കൾ: എസ്. മജുഷ (മജിസ്ട്രേറ്റ് കോടതി, ഹരിപ്പാട്), ടി.ആർ.ജയദേവി (ഭാരതീയ വിദ്യാഭവൻ, രാമനാട്ടുകര). സംസ്ക്കാരം ഇന്ന് (ബുധൻ) വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ.
Source link


