NATIIONAL

5 കപ്പിന്റെ ‘തള്ള്’ 6 വർഷം! മുട്ടുമടക്കി മുംബൈയുടെ ‘മിനി ഇന്ത്യൻ’ ടീം; പുറത്താകാൻ 3 കാരണങ്ങൾ


റായ്പുർ ∙ 5 കപ്പിന്റെ ആനന്ദം അയവിറക്കി 5 വർഷം തള്ളിനീക്കിയ ടീം എന്നായിരുന്നു ഐപിഎൽ 19–ാം സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യൻസ് കേട്ട പ്രധാന വിമർശനം. 2020നു ശേഷം ഐപിഎൽ ജേതാക്കളാകാൻ സാധിക്കാതെ പോയതിന്റെ നിരാശ മാറ്റാനാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ, സൂപ്പർ താരങ്ങളെ കുത്തിനിറച്ച് മുംബൈ ഇത്തവണ ഐപിഎലിന് എത്തിയത്. ഹാർദിക്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ജസ്പ്രീത് ബുമ്ര, ദീപക് ചാഹർ, ഷാർദൂൽ ഠാക്കൂർ തുടങ്ങി ‘മിനി ഇന്ത്യൻ ടീമുമായി’ ഇറങ്ങിയിട്ടും മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്ത്. പ്രധാനമായും 3 പ്രശ്നങ്ങളാണ് ഈ സീസണിൽ മുംബൈയെ അലട്ടിയത്.കൈവിടുന്ന കളി ഒരു കാലത്ത് റിക്കി പോണ്ടിങ് മുതൽ കയ്റൻ പൊള്ളാർഡ് വരെയുള്ള ലോകോത്തര ഫീൽഡർമാരാൽ സമ്പന്നമായിരുന്ന മുംബൈ ടീം ഇന്ന് ഫീൽഡിങ്ങിൽ തീർത്തും ദുർബലമാണ്. സീസണിൽ 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ നിർണായകമായ 8 ക്യാച്ചുകളാണ് മുംബൈ ഫീൽഡർമാർ നഷ്ടപ്പെടുത്തിയത്.സ്കൗട്ടിങ് പ്രശ്നങ്ങൾ


Source link

Back to top button