NEWS
ജീവിതത്തിനും മരണത്തിനും ഇടയിലുള്ളത് സെക്കൻഡുകൾ! രക്ഷിക്കാൻ ഫോണിലെത്തും ആ മുന്നറിയിപ്പ്; പക്ഷേ വേണം ചില മുൻകരുതലുകൾ

കാരക്കാസിലെ പെരിക്കിൾസ് സാഞ്ചസ് തന്റെ വീടിനുള്ളിലിരിക്കുമ്പോഴാണ് ഫോണിൽ ആ അലർട്ട് തെളിഞ്ഞത് ‘ഭൂകമ്പം വരുന്നു, സുരക്ഷിത സ്ഥാനത്തേക്ക് മാറുക’. ആ സന്ദേശം വന്ന് കൃത്യം രണ്ട് മിനിറ്റുകൾക്കകം സാഞ്ചസ് താമസിക്കുന്ന പ്രദേശം ശക്തമായി കുലുങ്ങി. പക്ഷേ, ആ വിലപ്പെട്ട മിനിറ്റുകൾ കൊണ്ട് അദ്ദേഹത്തിനും കുടുംബത്തിനും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞിരുന്നു. വെനസ്വേലയെ നടുക്കിയ, ഒരു നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ (7.5 തീവ്രത) ഭൂകമ്പത്തിൽ നിന്ന് സാഞ്ചസിന്റെ കുടുംബത്തെ രക്ഷിച്ചത് കൈയിലിരുന്ന ഒരു സാധാരണ ആൻഡ്രോയിഡ് ഫോണാണ്!വെനസ്വേലയിൽ മാത്രമല്ല, ഈയിടെ കലിഫോർണിയയിലും ജപ്പാനിലും ഫിലിപ്പീൻസിലുമെല്ലാം ഭൂകമ്പമുണ്ടായപ്പോൾ ലക്ഷക്കണക്കിന് ആളുകൾക്ക് ഇത്തരത്തിൽ ഫോണുകളിൽ മുൻകൂർ മുന്നറിയിപ്പ് (Earthquake Early Warning – EEW) ലഭിക്കുകയുണ്ടായി. ദുരന്തം ഭൂമിയെ പിടിച്ചുലയ്ക്കുന്നതിന് തൊട്ടുമുൻപുള്ള ഈ ഏതാനും സെക്കൻഡുകളോ മിനിറ്റുകളോ ആണ് പലപ്പോഴും ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ദൂരം നിർണയിക്കുന്നത്. ഭൂമി തുരന്ന് സ്ഥാപിച്ച വൻകിട ശാസ്ത്ര സംവിധാനങ്ങൾ പോലുമില്ലാത്ത വെനസ്വേല പോലുള്ള രാജ്യങ്ങളിൽ പോലും ഈ സാങ്കേതികവിദ്യ എങ്ങനെയാണ് ഇത്ര കൃത്യമായി പ്രവർത്തിക്കുന്നത്?1. പി–തരംഗങ്ങൾ: ഇവയാണ് ഏറ്റവും വേഗതയേറിയ പ്രാഥമിക തരംഗങ്ങൾ. ഭൂമിയിൽ ചെറിയ പ്രകമ്പനങ്ങൾ മാത്രമേ ഇവ ഉണ്ടാക്കൂ. മനുഷ്യർക്ക് പലപ്പോഴും ഇത് തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല.
Source link


