NEWS

ഖത്തറിലെ സ്‌ഫോടനത്തിൽ മരിച്ച അർജുന് ജന്മനാടിന്റെ യാത്രാമൊഴി


കോഴിക്കോട്∙ ഖത്തറിലെ റാസ് ലഫാൻ എൽഎൻജി കേന്ദ്രത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരിച്ച വടകര തൂണേരി വെള്ളൂർ കളരിയുള്ളതിൽ അർജുന്(27) ജന്മനാടിന്റെ യാത്രാമൊഴി. പുലർച്ചെ 2.30ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പുലർച്ചെ അഞ്ചു മണിയോടെയാണ് തൂണേരിയിലെ വീട്ടിലെത്തിച്ചത്. എട്ടരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നൂറുകണക്കിനു പേരാണ് മഴയ്ക്കിടയിലും രാവിലെ അന്തിമോപചാരം അർപ്പിക്കാൻ അർജുന്റെ വീട്ടിലെത്തിയത്.‌കെ.എം.അഭിജിത്ത് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. സംസ്കാരത്തിന് ശേഷം വീട്ടുവളപ്പിൽ തൂണേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. നാലു വർഷമായി അർജുൻ ദുബായിലെ കമ്പനിയിൽ പ്ലാന്റിൽ സൂപർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. ആറു മാസം മുൻപ് കരാർ കമ്പനി വഴിയാണ് അർജുൻ ദുബായിൽനിന്ന് ഖത്തറിലേക്ക് ജോലിക്കായി മാറിയത്.


Source link

Back to top button