test del 5 copy of del 3
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ അപകടം; വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി – വിഡിയോ

കോട്ടയം∙ തിരുനക്കര ബസ് സ്റ്റാൻഡിൽ വീട്ടമ്മയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി അപകടം. കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരി എസ്എച്ച് മൗണ്ട് ഞെള്ളക്കാട്ട് സി.ഡി.റോസ് (70)നാണു ഗുരുതര പരുക്കേറ്റത്. റോസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അതേ സ്വകാര്യ ബസിനു മുന്നിലൂടെ നടക്കവേയാണ് അപകടത്തിൽപ്പെട്ടത്. വയറിനും മുഖത്തും പരുക്കേറ്റ റോസിനെ കോട്ടയം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുമെന്നാണു വിവരം.
Source link


