HEALTH
90 ദിവസം ചായ കുടിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?

ചായ കുടിച്ചില്ലെങ്കിൽ ഇന്നത്തെ ദിവസം പോയി, എന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. ചിലർക്ക് ദിവസത്തിൽ മൂന്നോ നാലോ കപ്പ് ചായ പോലും സാധാരണമാണ്. എന്നാൽ, 90 ദിവസത്തേക്ക് ചായ പൂർണമായും ഒഴിവാക്കിയാലോ? ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും? വിദഗ്ധരുടെ കണ്ടെത്തലുകൾ നോക്കാം…ആദ്യത്തെ രണ്ടാഴ്ച ഏറ്റവും പ്രയാസമുള്ള സമയംതന്നെയാകും. ദിവസവും ഒന്നിലധികം കപ്പ് ചായ കുടിക്കുന്നവർ പെട്ടെന്ന് അത് നിർത്തിയാൽ ആദ്യം അനുഭവപ്പെടുന്നത് കഫീൻ വിടവാങ്ങലിന്റെ (Caffeine Withdrawal) ലക്ഷണങ്ങളായിരിക്കും. അതായത്,എന്നാൽ ഈ ലക്ഷണങ്ങളെല്ലാം താത്കാലികമാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ശരീരം പുതിയ മാറ്റവുമായി പൊരുത്തപ്പെടാൻ തുടങ്ങും.മൂന്നും നാലും ആഴ്ച: ഊർജം കൂടുതൽ സ്ഥിരതയോടെ മൂന്നാം ആഴ്ചയോടെ പലരിലും മാറ്റങ്ങൾ കണ്ടുതുടങ്ങും. ചായ കുടിക്കാതെ തന്നെ ദിവസം മുഴുവൻ ഊർജം നിലനിർത്താൻ കഴിയുന്നതായി അനുഭവപ്പെടും. കഫീൻ നൽകുന്ന പെട്ടെന്നുള്ള ഉന്മേഷവും പിന്നീട് ഉണ്ടാകുന്ന ക്ഷീണവും കുറയുന്നതിനാൽ ശരീരം കൂടുതൽ സ്വാഭാവികമായ രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങും.സുഖമുള്ള ഉറക്കം വൈകുന്നേരമോ രാത്രിയോ ചായ കുടിക്കുന്നവരാണെങ്കിൽ അത് നിർത്തുന്നത് നല്ല ഉറക്കത്തിന് സഹായകമാകാം.വയറിനും കിട്ടും ആശ്വാസം ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്ന ശീലം ഉള്ളവരിൽ ചിലർക്ക് താഴെ പറയുന്ന പ്രശ്നങ്ങൾ കുറയാൻ സാധ്യതയുണ്ട്.
Source link


