test del 5 copy of del 3

ഇനി വരുന്ന വേനൽ ‘സഹിക്കാൻ പറ്റാത്തതാകുമോ?’; അറബിക്കടലിൽ എന്താണ് നടക്കുന്നത്?


ന്യൂഡൽഹി / കൊച്ചി ∙ ‘എൽ നിനോ’ കൂടി എത്തുന്നതോടെ അടുത്ത വർഷം ചൂട് ഇനിയും കൂടും, മഴ ദുർബലമാകും. ലോകത്തു തന്നെ ചൂടു കൂടുന്ന പ്രവണത ഏറ്റവുമധികം കാണുന്നത് അറബിക്കടലിൽ ആയതിനാൽ കേരള തീരത്തെ ഇതു കാര്യമായി ബാധിക്കുമെന്നു സിഎംഎഫ്ആർഐ ഡയറക്ടറും സമുദ്ര കാലാവസ്ഥാ പഠന വിദഗ്ധനുമായ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. ഉഷ്ണജല പ്രവാഹങ്ങളുടെ ഗതിമാറ്റത്തിന്റെ ഫലമായി, പസിഫിക് സമുദ്രത്തിന്റെ ഉഷ്ണമേഖലാ പ്രദേശത്ത് സമുദ്രോപരിതലം അസാധാരണമായി ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എൽ–നിനോ.മുൻപ്, ചുഴലിക്കാറ്റ് പോലെയുള്ള പ്രകൃതിക്ഷോഭങ്ങൾ രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിലാണു കൂടുതലായി കണ്ടിരുന്നത്. എന്നാൽ, കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ അറബിക്കടൽ മേഖലയും സമീപകാലത്തായി പ്രശ്നത്തിലാണ്. സമുദ്രോപരിതലജലം ചൂട് പിടിച്ചു കനത്ത പാളിയായി നിൽക്കുന്ന ‘തെർമൽ സ്ട്രാറ്റിഫിക്കേഷൻ’ സ്വാഭാവികമായി ഒഴിവാകുന്നതു ചുഴലിക്കാറ്റ് പോലെയുള്ള പ്രതിഭാസങ്ങളിലൂടെയാണ്. ഇത്തരം ചുഴലിക്കാറ്റുകൾ എത്രമാത്രം വിനാശകരമാകാം എന്നത് ‘ഓഖി’യിൽ കേരളം കണ്ടതുമാണ്.സമുദ്രോപരിതല താപനില കൂടുന്നത് ഉപരിതല മത്സ്യങ്ങളായ മത്തി, അയല തുടങ്ങി ഇനങ്ങളുടെ ലഭ്യതയെ മാത്രമല്ല, തീരക്കടലിന്റെ അടിത്തട്ടിനോടു ചേർന്നു കാണപ്പെടുന്ന കിളിമീൻ പോലെയുള്ളവയെയും ബാധിക്കും.


Source link

Back to top button