NATIIONAL

സൂപ്പർ താരങ്ങളെല്ലാം ഐപിഎൽ തിരക്കിൽ, പാക്കിസ്ഥാനിൽ കളിക്കാൻ ആളില്ല, തട്ടിക്കൂട്ടി ടീമുണ്ടാക്കി ക്രിക്കറ്റ് ഓസ്ട്രേലിയ


സിഡ്നി∙ പ്രധാന താരങ്ങളെ ഒഴിവാക്കി പാക്കിസ്ഥാനും ബംഗ്ലദേശിനുമെതിരായ പരമ്പരകൾക്കുള്ള ടീമുകളെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. മേയ് 30നാണ് പരമ്പര തുടങ്ങുന്നത്. ഐപിഎലിൽ കളിക്കുന്ന പ്രധാന താരങ്ങളായ പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് എന്നിവരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം. ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ കളിക്കുന്നതിനാലാണ് ഈ താരങ്ങളെ ഒഴിവാക്കി, യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയതെന്നാണു വിവരം. കമിൻസ് നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദും ജോഷ് ഹെയ്സൽവുഡിന്റെ ആർസിബിയും പ്ലേ ഓഫിൽ കടക്കാൻ സാധ്യതയുള്ള ടീമുകളാണ്. മേയ് 26നാണ് ഐപിഎൽ പ്ലേ ഓഫ് ആരംഭിക്കുന്നത്, മേയ് 31നാണ് ഫൈനല്‍.ട്രാവിസ് ഹെഡ് (സൺറൈസേഴ്സ് ഹൈദരാബാദ്), കൂപ്പർ കനോലി, സേവ്യർ ബാർട്‍ലെറ്റ്, ബെൻ ഡ്വാർഷ്യൂസ് (എല്ലാവരും പഞ്ചാബ് കിങ്സ്) തുടങ്ങിയ താരങ്ങൾ ഐപിഎലിനു ശേഷം ബംഗ്ലദേശിനെതിരായ ഏകദിന പരമ്പര കളിക്കാൻ വേണ്ടി ടീമിനൊപ്പം ചേരും. ഇവരും പാക്കിസ്ഥാനിലേക്കു പോകില്ല. മേയ് 30ന് റാവൽപിണ്ടിയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ഇതിനു ശേഷം ഓസ്ട്രേലിയ ടീം ബംഗ്ലദേശിനെ നേരിടാൻ ധാക്കയിലേക്കു പോകും.പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം–ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം– മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്‍ലെറ്റ്, അലക്സ് ക്യാരി, കൂപ്പർ കനോലി, ബെൻ ഡ്വാർഷ്യൂസ്, നേഥൻ‍ എലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിഷ്, മാത്യു കുനെമൻ, മാർനസ് ലബുഷെയ്ൻ, മാത്യു റെൻഷോ, തൻവീർ സംഘ, ലിയാം സ്കോട്ട്, ആദം സാംപ


Source link

Back to top button