test del 5 copy of del 3

ബംഗാളിലെ ബിജെപിയുടെ വിജയം; അനധികൃത കുടിയേറ്റക്കാർ കൂട്ടപ്പലായനം ചെയ്യുന്ന ദൃശ്യങ്ങളോ? | Fact Check


2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തെത്തുടർന്ന് അനധികൃത കുടിയേറ്റക്കാർ കൂട്ടത്തോടെ മടങ്ങുന്നു എന്ന അവകാശവാദത്തോടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.ഇന്ന് രാവിലെ മുതലുള്ള ബംഗാളിലെ കാഴ്ച. ബിജെപി അധികാരത്തിൽ എത്തുമെന്ന് ഉറപ്പായതോടെ കോടികണക്കിന് അനധികൃത കുടിയേറ്റക്കാർ ആണ് നാടുവിടുന്നത്.മൂന്നു ദിവസം കഴിഞ്ഞ് കേരളത്തിലേക്ക് വരുന്ന ട്രെയിനുകൾ പരിശോധിച്ചാൽ അറിയാം എത്രയെണ്ണം ഇങ്ങോട്ട് വണ്ടി കയറിയെന്ന  കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.കീവേർഡുകളുടെ സഹായത്തോടെ വൈറൽ വിഡിയോയിൽ പരാമർശിച്ച വിശ്വ ഇജ്‌തമയെക്കുറിച്ചാണ് പിന്നീട് തിരഞ്ഞത്. ബംഗ്ലദേശിലെ ധാക്കയിൽ ടോംഗിയിലെ തുരാഗ് നദിക്കരയിൽ നടക്കുന്ന ലോകപ്രശസ്തമായ ഇസ്‌ലാമിക സമ്മേളനമാണ് ബിശ്വ ഇജ്‌തെമ (Bishwa Ijtema). തബ്ലീഗ് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ സമ്മേളനം ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ മുസ്‌ലിം ഒത്തുചേരലായി കണക്കാക്കപ്പെടുന്നു. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെ ദാദ്പൂരിലുള്ള പുയിനാനിലായിരുന്നു അവസാനമായി  ജനുവരി വിശ്വ ഇജ്‌തമ സമ്മേളനം നടന്നത്. ഇതുമായി ബന്ധപ്പെട്ട വിഡിയോ റിപ്പോർട്ടുകൾ കാണാം


Source link

Back to top button