CINEMA
ടാറ്റ എയ്‌സ് ഗോൾഡ്+ എക്‌സ്.എൽ വിപണിയിൽ

കൊച്ചി: ഇന്ത്യയിലെ ചെറുകിട വാണിജ്യ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ച എയ്‌സിന്റെ 21-ാം വാർഷികത്തോടനുബന്ധിച്ച് കൂടുതൽ കരുത്താർന്ന ‘ എയ്‌സ് ഗോൾഡ്+ എക്‌സ്.എൽ’ ടാറ്റ മോട്ടോഴ്‌സ് വിപണിയിലിറക്കി. ലാസ്റ്റ് മൈൽ ലോജിസ്റ്റിക്‌സ് മേഖലയിലെ മാറുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് പരിഷ്കരിച്ച ഈ മോഡൽ സംരംഭകർക്ക് കൂടുതൽ ലാഭക്ഷമതയും കുറഞ്ഞ പ്രവർത്തനച്ചെലവും ഉറപ്പുനൽകുന്നു. നിലവിൽ രാജ്യത്തെ 26 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിശ്വസ്ത വാഹനമാണ് 2005-ൽ പുറത്തിറങ്ങിയ ടാറ്റ എയ്‌സ്. ഓരോ 4.25 മിനിറ്റിലും ഒരു എയ്‌സ് വിറ്റഴിക്കപ്പെടുന്നുവെന്ന അപൂർവ്വ നേട്ടവുമുണ്ട്. പുതിയ എയ്‌സ് ഗോൾഡ്+ എക്‌സ്.എൽ ഉടമയുടെ ലാഭക്ഷമത നേരിട്ട് മെച്ചപ്പെടുത്തുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സവിശേഷതകൾ1. എട്ട് അടി നീളമുള്ള ലോഡ് ബോഡിയും ഒരു ടൺ പേലോഡ് ശേഷിയും
Source link


