test del 5 copy of del 3
ചാലക്കുടിപ്പാലം അടച്ചു; ഇരുദിശകളിലും കിലോമീറ്ററുകൾ നീണ്ട് വാഹനങ്ങളുടെ നിര

ചാലക്കുടി ∙ ദേശീയപാത 544ൽ പുഴയ്ക്കു കുറുകെയുള്ള പഴയപാലം (തൃശൂർ ദിശയിലേക്കുള്ളത്) അടച്ചതിനെ തുടർന്നു കുരുക്കിൽപ്പെട്ട വാഹനങ്ങളുടെ നീണ്ട നിര ഇരുദിശകളിലും കിലോമീറ്ററുകൾ നീണ്ടു. ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾ പുതിയ പാലത്തിലൂടെ (എറണാകുളം ദിശയിലേക്കുള്ളത്) ഒറ്റവരിയായാണു വിടുന്നത്. എറണാകുളം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ പാലം കടക്കാൻ ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നതോടെ മുരിങ്ങൂർ ഡിവൈൻ നഗർ മേൽപാതയും കടന്ന് വാഹനങ്ങളുടെ നിര നീണ്ടു. തൃശൂർ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങളുടെ നീണ്ട നിര ചാലക്കുടിയിലെ മേൽപാലവും കടന്നു നീണ്ടു.
Source link


