test del 5 copy of del 3

മൂന്നിൽ മുഖ്യനാര്? ആകാംക്ഷയിൽ കേരളം, തമിഴ്നാട്ടിൽ വിജയിന്റെ സത്യപ്രതിജ്ഞ ഇന്ന്? – പ്രധാനവാർത്തകൾ


മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ച കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുർ ഖർഗെയുടെ വസതിയിൽ വച്ച് നടക്കുന്നതാണ് ഇന്നത്തെ മുഖ്യവാർത്ത. തമിഴ്നാട്ടിൽ ടിവികെ 118 സീറ്റെന്ന കേവല ഭൂരിപക്ഷം നേടിയതും പ്രധാന വാർത്തകളിൽ ഇടം പിടിച്ചു. പാലരുവി എക്സ്പ്രസിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരി പീഡനത്തിനിരയായത് നാടിനെ ഞെട്ടിച്ച വാർത്തയായി. ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും മുഖ്യവാർത്തകളിലൊന്നായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി. ആറ് വയസ്സുകാരിക്ക് നേരെ ട്രെയിനില്‍ ക്രൂരമായ ലൈംഗികാതിക്രമം. കേരളത്തിലേക്ക് തീർഥ യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ കുട്ടിയാണ് അതിക്രമം നേരിട്ടത്. പ്രതി കൊല്ലം സ്വദേശി സാനിഷി(40)നെ പുനലൂര്‍ റെയില്‍വേ പൊലീസ് കസ്റ്റഡ‍ിയിലെടുത്തു. തെങ്കാശിയില്‍ നിന്ന് എടത്വാപള്ളിയില്‍ വന്ന് മടങ്ങവെയായിരുന്നു അതിക്രമം.സർക്കാർ രൂപീകരിക്കാൻ അനുമതി തേടി വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണുന്നു. ഘടകക്ഷി നേതാക്കളും വിജയിനൊപ്പം ലോക്ഭവനിലെത്തിയിട്ടുണ്ട്. വിജയ് മാത്രം ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കാമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.വിജയിന്റെ തമിഴക വെട്രി കഴകത്തിന് 2 എംഎൽഎമാരുള്ള വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) പിന്തുണ നൽകിയതോടെയാണ് ടിവികെ 118 സീറ്റെന്ന കേവല ഭൂരിപക്ഷം നേടിയത്. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളും ടിവികെയ്ക്ക് പിന്തുണ നൽകും


Source link

Back to top button