test del 5 copy of del 3

ചാലക്കുടിപ്പാലത്തിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം; 20 ദിവസത്തേക്ക് അടച്ചിടും, ഗതാഗത ക്രമീകരണം ഇങ്ങനെ..


ചാലക്കുടി ∙ ദേശീയപാതയിൽ എറണാകുളം ഭാഗത്തുനിന്നു തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന ചാലക്കുടിപ്പാലം ഇന്നു രാവിലെ 10 ന് അടയ്ക്കും. ബെയറിങ്ങുകൾ മാറ്റി സ്ഥാപിക്കുന്നതിനായായി 20 ദിവസത്തേക്കാണു പാലം അടയ്ക്കുകയെന്നു ദേശീയപാത ബ്രിജസ് വിഭാഗം അധികൃതർ അറിയിച്ചു. ഈ ദിവസങ്ങളിൽ ഈ പാലത്തിനു സമാന്തരമായി കിഴക്കു ഭാഗത്തുള്ള എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ വിടുന്ന പാലത്തിലൂടെ ഇരു ദിശകളിലേക്കും വാഹനങ്ങൾ കടത്തിവിടും. ഇതു വലിയ ഗതാഗതക്കുരുക്കിനു വഴിവയ്ക്കും. പാലത്തിന്റെ തൂണുകൾക്കും സ്പാനുകൾക്കുമിടയിലുള്ള റബ്ബറും ലോഹവും ചേർന്ന മിശ്രിതം ഉപയോഗിച്ചു നിർമിച്ചതാണു ബെയറിങ്. സ്കൂൾ തുറക്കും മുൻപേ ജോലികൾ പൂർത്തിയാക്കണമെന്നു നിർദേശമുണ്ട്. മഴ പെയ്താലും ജോലികൾക്കു തടസ്സമുണ്ടാകില്ല. പ്രാഥമിക അറ്റകുറ്റപ്പണികൾക്കും ബല പരിശോധനയ്ക്കുമായി നേരത്തെ 6 ദിവസം പാലം അടച്ചിട്ടിരുന്നു. ഏപ്രിൽ 18നു രാത്രി 10ഓടെ അടച്ച പാലം 24നു വൈകിട്ട് ആറോടെയാണു തുറന്നത്. അതുവരെ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായിരുന്നു. പാലം അടയ്ക്കുന്നതിനെ തുടർന്നുള്ള ഗതാഗതക്രമീകരണങ്ങൾക്കു പൊലീസ് രൂപം നൽകി. ഗതാഗത നിയന്ത്രണത്തിനായി 25 പൊലീസ് ഉദ്യോഗസ്ഥരെയും ഹൈവേ പട്രോളിങ് സംഘത്തെയും റൂറൽ ജില്ലാ പൊലീസ് നിയോഗിച്ചു.


Source link

Back to top button