test del 5 copy of del 3
ഒന്നും ഇച്ഛിക്കാതെ കർമം ചെയ്യണമെന്നു എന്നെ പഠിപ്പിച്ചത് ഭഗവദ്ഗീത: സജി ചെറിയാൻ

ചെങ്ങന്നൂർ ∙ ഒന്നും ഇച്ഛിക്കാതെ കർമം ചെയ്യണമെന്നു തന്നെ പഠിപ്പിച്ചതു ഭഗവദ്ഗീതയാണെന്നു നിയുക്ത എംഎൽഎ സജി ചെറിയാൻ. നമ്മുടെ ബോധ്യങ്ങളിൽ നിന്നാകണം നാം കർമം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വൈശാഖ മാസാചരണത്തിന്റെയും പഞ്ചദിവ്യദേശ തീർഥാടനത്തിന്റെയും ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും പഞ്ചദിവ്യദേശ ദർശന്റെയും നേതൃത്വത്തിൽ ആറാം പർവം അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ അഭിവാദന സഭ മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.പഞ്ചപാണ്ഡവക്ഷേത്രങ്ങളായ തൃക്കൊടിത്താനം, തിരുവൻവണ്ടൂർ, ആറന്മുള, തൃപ്പുലിയൂർ, തൃച്ചിറ്റാറ്റ് എന്നിവിടങ്ങളിൽ നിന്നെത്തിച്ച മഹാവിഷ്ണു വിഗ്രഹങ്ങൾ സത്രവേദിയിൽ പ്രതിഷ്ഠിച്ചു. രാവിലെ 1034 വനിതകൾ ചേർന്ന് ബൃഹത് നാരായണീയ പാരായണം നടത്തി. സത്രം 14നു സമാപിക്കും. ആചാര്യൻ മുംബൈ ചന്ദ്രശേഖര ശർമയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. മഹാഭാരതത്തെ ആസ്പദമാക്കി പ്രഭാഷണ പരമ്പര ഇന്നു തുടങ്ങും.
Source link


