test del 5 copy of del 3
ഇൻകം ടാക്സിലും ‘ധോണി’ തന്നെ ‘തല’; വീണ്ടും ഒന്നാം സ്ഥാനത്ത്, എന്നിട്ടും കോലിയെ വീഴ്ത്താനായില്ല?

ഇന്ത്യൻ ക്രിക്കറ്റിന്റെ ‘തല’യ്ക്ക് ആദായ നികുതി അടവിലും ‘തലപ്പൊക്കം’. ബിഹാർ-ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സംയോജിത ഇൻകം ടാക്സ് പിരിവിൽ ഏറ്റവുമധികം നികുതിയടച്ച വ്യക്തിയെന്ന നേട്ടം മഹേന്ദ്ര സിങ് ധോണിക്ക് സ്വന്തം. ബിഹാറിനെ വിഭജിച്ചാണ് ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചതെങ്കിലും ആദായനികുതി പിരിവ് ഇപ്പോഴും ഒന്നിച്ചാണ്. ഭരണപരമായ എളുപ്പത്തിനാണിത്. 2025-26ൽ ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി 20,000 കോടി രൂപ ആദായനികുതിയായി പിരിച്ചെന്ന് ബിഹാർ, ജാർഖണ്ഡ് ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ഡി.സുധാകര റാവു പറഞ്ഞു.രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) പ്രകടത്തിലൂടെയും പരസ്യങ്ങളിലൂടെയും സ്വകാര്യ നിക്ഷേപങ്ങളിലൂടെയും കോടികളുടെ വരുമാനമാണ് ധോണി നേടുന്നത്. ഈ ഐപിഎൽ സീസണിൽ ഒരു മത്സരം പോലും ധോണി കളിച്ചിട്ടില്ല. 4 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയത്. 2018 മുതൽ 2021 വരെ 15 കോടി രൂപയായിരുന്നു ഐപിഎല്ലിൽ ധോണിക്ക് ചെന്നൈ സൂപ്പർ കിങ്സ് പ്രതിഫലം നൽകിയിരുന്നത്. സ്പോർട്സ് വെയർ ബ്രാൻഡായ സെവൻ, സ്പോർട്സ് ഫിറ്റ് വേൾഡ് ജിം, ചെന്നയിൻ എഫ്സി ഫുട്ബോൾ ക്ലബ്ബ്, മോട്ടോർ സൈക്കിൾ റേസിങ് ടീമായ മഹി റേസിങ് ടീം ഇന്ത്യ, സിനിമ നിർമാണ കമ്പനിയായ ധോണി എന്റർടെയ്ൻമെന്റ്, റാഞ്ചിയിലെ ഹോട്ടൽ മഹി റസിഡൻസി തുടങ്ങിയവയിൽ ധോണിക്ക് നിക്ഷേപമുണ്ട്. ഗരുഡ എയ്റോസ്പേസ്, ഇ മോട്ടോറാഡ്, കാർസ് 24, ഖട്ടബുക്ക് തുടങ്ങിയ സ്റ്റാർട്ടപ്പുകൾക്കും ധോണി നിക്ഷേപ പിന്തുണ നൽകിയിട്ടുണ്ട്. 1000 മുതൽ 1050 കോടി രൂപ വരെയാണ് ധോണിയുടെ ആസ്തി.
Source link


