NATIIONAL

ഫ്രാഞ്ചൈസി ക്രിക്കറ്റിനു പിന്നാലെ പോകരുത്, താരങ്ങളെ പിടിച്ചുനിർത്തും; പാറ്റ് കമിൻസിന് 66 കോടിയുടെ കരാർ നൽകാൻ ഓസ്ട്രേലിയ


സിഡ്നി∙ ഫ്രാഞ്ചൈസി ടൂർണമെന്റുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രധാന താരങ്ങളെയെല്ലാം ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമുമായി ചേർത്തുനിർത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നീക്കം. ദേശീയ ടീമിന് കൂടുതൽ പ്രാധാന്യം നൽകാൻ വേണ്ടി പ്രധാന താരങ്ങൾക്കെല്ലാം വൻ തുക ഓഫർ ചെയ്യാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിന്‍സിന് നാല് ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ വർഷം ലഭിക്കുന്ന രീതിയിൽ കരാർ പുതുക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചു. ഇന്ത്യൻ രൂപയിൽ ഏകദേശം 22 കോടി രൂപ ഒരു വർഷം കമിൻസിനു ലഭിക്കും. മൂന്നു വർഷത്തേക്ക് 66 കോടി രൂപയാണ് കരാർ പ്രകാരം കമിൻസിനു ലഭിക്കുക. അതേസമയം ഓസ്ട്രേലിയന്‍ താരം കരാറിൽ ഒപ്പിട്ടോയെന്നു വ്യക്തമല്ല.ഓസ്ട്രേലിയയുടെ പ്രധാന താരങ്ങൾ ഉയർന്ന പ്രതിഫലവും തൊഴിൽ സുരക്ഷയും അർഹിക്കുന്നുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തലവൻ ജെയിംസ് അൽസോപ് ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ‘‘തീർച്ചയായും അവർക്ക് അതിന് അർഹതയുണ്ട്. ഓസ്ട്രേലിയയ്ക്കു വേണ്ടി എല്ലാ ഫോർമാറ്റുകളിലും ഏറെക്കാലമായി കളിക്കുന്ന താരങ്ങളാണ് അവര്‍. മൂല്യമനുസരിച്ച് താരങ്ങളുടെ മുകളിലുള്ള സമ്മർദവും കൂടുകയാണ്. എല്ലാ ഫോർമാറ്റുകളിലും കളിക്കുന്ന ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമിൻസ്, ട്രാവിസ് ഹെഡ് എന്നീ താരങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഇവർ ഓസ്ട്രേലിയൻ ക്രിക്കറ്റിനൊപ്പം തന്നെ തുടരേണ്ടത് പ്രഥമ പരിഗണനയാണ്.’’– ജെയിംസ് അൽസോപ് വ്യക്തമാക്കി.


Source link

Back to top button