CINEMA

അങ്കം അട്ടഹാസം ഇന്ന് മുഴങ്ങുന്നു


മാ​ധ​വ് ​സു​രേ​ഷ് ​നാ​യ​ക​നാ​യ​ ​ഗ്യാം​ഗ്സ്റ്റ​ർ​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​അ​ങ്കം​ ​അ​ട്ട​ഹാ​സം​ ​ഇ​ന്ന് 110​ ​കേന്ദ്രങ്ങളിൽ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​
ചോ​ര​ ​കൊ​ണ്ട് ​ക​ണ​ക്കു​ക​ൾ​ ​തീ​ർ​ക്കു​ന്ന​ ​ത​ല​സ്ഥാ​ന​ത്തെ​ ​ഗു​ണ്ടാ​പ്പ​ക​യു​ടെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​സൈ​ജു​ ​കു​റു​പ്പ്,​ ​മ​ക്ബൂ​ൽ​ ​സ​ൽ​മാ​ൻ,​ ​ന​ന്ദു,​ ​അ​ന്ന​ ​രാ​ജ​ൻ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​പു​തു​മു​ഖ​ ​നാ​യി​ക​ ​അം​ബി​ക​യും​ ​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​സു​ജി​ത്ത് ​എ​സ് ​നാ​യ​ർ​ ​ആ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​
സം​വി​ധാ​യ​ക​ൻ​ ​സു​ജി​ത്ത് ​എ​സ് ​നാ​യ​രും​ ​നി​ർ​മ്മാ​താ​വ് ​അ​നി​ൽ​കു​മാ​ർ​ ​ജി​ ​യും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​ട്രി​യാ​നി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​നി​ൽ​കു​മാ​ർ​ ​ജി.​യും​ ​സാ​മു​വ​ൽ​ ​മ​ത്താ​യി​ ​(​യു​എ​സ്എ​)​ ​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​
ഛാ​യാ​ഗ്ര​ഹ​ണം​ ​ശി​വ​ൻ​ ​എ​സ് ​സം​ഗീ​ത്.​എ​ഡി​റ്റിം​ഗ് ​-​ ​പ്ര​ദീ​പ് ​ശ​ങ്ക​ർ.​ ​ഫി​നി​ക്സ് ​പ്ര​ഭു,​ ​അ​ഷ്‌​റ​ഫ് ​ഗു​രു​ക്ക​ൾ,​ ​റോ​ബി​ൻ​ ​ടോം,​ ​അ​നി​ൽ​ ​ബ്ലെ​യി​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നൊ​രു​ക്കു​ന്ന​ ​ആ​ക്ഷ​ൻ​ ​സീ​ക്വ​ൻ​സു​ക​ൾ​ ​ഹൈ​ലൈ​റ്റാ​യി​രി​ക്കും.​ ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ​ ​പാ​ർ​ട്ട്ണ​ർ​-​ ​ഡ്രീം​ ​ബി​ഗ് ​ഫി​ലിം​സ്.


Source link

Back to top button