BUSINESS
ചായകുടിയിൽ ബെംഗളൂരുവിനെ വെല്ലുവിളിച്ച് 2 കേരള സിറ്റികൾ; നിങ്ങൾക്ക് ഈ 5 ചായയിൽ ഏതാണ് ഇഷ്ടം?

ഇന്ത്യയിൽ ഏറ്റവുമധികം ചായകുടിക്കാരുള്ള നഗരം ബെംഗളൂരു. രണ്ടാംസ്ഥാനത്ത് മുംബൈ, തൊട്ടടുത്ത് ഹൈദരാബാദും. എന്നാൽ, ചായ കുടിക്കാരുടെ എണ്ണം ഏറ്റവുമധികം വളരുന്നത് ഈ നഗരങ്ങളിലൊന്നുമല്ല. അത്, ദാ നമ്മുടെ കേരളത്തിലാണ്.കൊച്ചിയും തിരുവനന്തപുരവും. ഇൻസ്റ്റാമാർട്ട് പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 130 നഗരങ്ങളുടെ കണക്കെടുത്തപ്പോഴാണ് വളർച്ചനിരക്കിൽ കൊച്ചിയും തിരുവനന്തപുരവും മുന്നിലെത്തിയത്. വൻ വെല്ലുവിളി ഉയർത്തി ഭുവനേശ്വർ തൊട്ടടുത്തുണ്ട്. രുചിവൈവിധ്യങ്ങളുള്ള കഫേകളുടെ എണ്ണം, സ്റ്റാർട്ടപ്പ് കേന്ദ്രീകൃതി ചായകുടി ശീലം എന്നിവയാണ് ബെംഗളൂരുവിനെ പ്രധാനമായും മുന്നിലെത്തിച്ചത്. ഇന്ത്യയുടെ അതിവേഗം വളരുന്ന ‘തേയില നഗരം’ ഭുവനേശ്വറാണ്. ഏറ്റവും വേഗം വളരുന്ന വിപണികൾ കൊച്ചിയും തിരുവനന്തപുരവും. ജിഞ്ചർ ടീ, കട്ടൻ ചായ, ഏലയ്ക്കാ ചായ, ഗ്രീൻ ടീ, മസാല ചായ എന്നിവയ്ക്കാണ് ഇന്ത്യയിൽ ഇപ്പോൾ പ്രിയമേറുന്നതെന്നും റിപ്പോർട്ടിലുണ്ട്.
Source link


