SPORTS

മരിസെയ്ൻ കാപ് തിളങ്ങി, വനിതാ ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വീണ് ഇന്ത്യ; ആദ്യ തോൽവി


മാഞ്ചസ്റ്റർ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. ആറു വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക തകർത്തത്. ഇന്ത്യ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. അർധസെഞ്ചറി നേടിയ മരിസെയ്ൻ കാപ്പിന്റെ (45 പന്തിൽ 81*) ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഷഫാലി വർമ (15 പന്തിൽ 31) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദീപ്തി ശർമ (21 പന്തിൽ 29), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (22 പന്തിൽ 24) എന്നിവരും പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ഓപ്പണർ സ്മൃതി മന്ഥന 12 പന്തിൽ 17 റൺസെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി മരിസെയ്ൻ കാപ്, ഷബ്നിം ഇസ്മായിൽ എന്നിവരാണ് രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ മരിസെയ്ൻ കാപ് ആണ് പ്ലെയർ ഓഫ് ദ് മാച്ച്.


Source link

Back to top button