test del 5 copy of del 3

വീട് വയ്ക്കാൻ പണം കണ്ടെത്തിയത് കടം വാങ്ങിയും നാട്ടുകാർ പിരിവെടുത്തും; വേദനയായി വേലമണിയും കുടുംബവും: സങ്കടക്കാഴ്ച


പൂപ്പാറ ∙ കുടിയാെഴിപ്പിക്കലിലെ സങ്കടക്കാഴ്ചയായി വേലമണി (62) യുടെ കുടുംബം. പൂപ്പാറയിൽ പന്നിയാർ പുഴയുടെ തീരത്തുള്ള ഒന്നര സെന്റ് പുറമ്പോക്ക് ഭൂമിയിൽ കടം വാങ്ങിയും നാട്ടുകാർ പിരിവെടുത്തും നൽകിയ തുകയും ഉപയോഗിച്ചാണ് കൂലിപ്പണിക്കാരിയായ വേലമണി ചെറിയാെരു വീട് നിർമിച്ചത്. ഇൗ കോളനിയിലെ അവസാനത്തെ വീടാണ് ഇവരുടേത്. വിധവയായ വേലമണിയുടെ ഏകമകൾ എലിസബത്തിനെ ഏതാനും വർഷം മുൻപ് അവരുടെ ഭർത്താവ് ഉപേക്ഷിച്ചു പോയി. ഇതിനിടെ വാഹനാപകടത്തിൽ പരുക്കേറ്റ വേലമണിക്ക് കൂലിപ്പണിക്ക് പോകാൻ കഴിയാതെയായി.പൂപ്പാറയിൽ ഒഴിപ്പിക്കൽ; പുറമ്പോക്കിൽ നിർമിച്ച കെട്ടിടങ്ങളും ആരാധനാലയങ്ങളും പൊളിച്ചുനീക്കി അധികൃതർ  പൂപ്പാറ (ഇടുക്കി) ∙ പൂപ്പാറ ടൗണിൽ പന്നിയാർ പുഴയുടെ പുറമ്പോക്കിൽ നിർമിച്ച 85 കെട്ടിടങ്ങളും 3 ആരാധനാലയങ്ങളും അധികൃതർ പൊളിച്ചു നീക്കി. ഇന്നലെ രാവിലെ 6ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയത്. ഹൈക്കോടതി ഉത്തരവുപ്രകാരമാണു സർക്കാർ നടപടി. ഒഴിപ്പിച്ചവയിൽ 29 വീടുകളും ഉൾപ്പെടുന്നു. 2024 ജനുവരി 17ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൂപ്പാറ ടൗണിലെ ഇൗ കെട്ടിടങ്ങൾ 2024 ഫെബ്രുവരി 7നു സർക്കാർ ഏറ്റെടുത്തിരുന്നു. ഇവയാണ് ഇന്നലെ പാെളിച്ചുനീക്കിയത്. കടകൾ നേരത്തേതന്നെ ഒഴിപ്പിച്ചിരുന്നെങ്കിലും ആളുകൾ താമസിക്കുന്ന കെട്ടിടങ്ങൾ ഒഴിപ്പിച്ചിരുന്നില്ല. ഇൗ കെട്ടിടങ്ങളും ഇന്നലെ ഒഴിപ്പിച്ചശേഷം പാെളിച്ചുനീക്കി. വീടുകളിലെ താമസക്കാർ 24 മണിക്കൂറിനകം ഒഴിയണമെന്നാവശ്യപ്പെട്ട് ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി ഉടമകൾക്കു നോട്ടിസ് നൽകിയിരുന്നു.


Source link

Back to top button