NEWS
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളി. ജീവൻ, നന്ദു, ഷൈജു എന്നിവരുടെ ജ്യാമാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.
എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വസതിയിലുൾപ്പെടെ ഇ ഡി പരിശോധന നടന്നിരുന്നു. വസതിക്ക് മുന്നിൽ തടിച്ചുകൂടിയ എൽഡിഎഫ് പ്രവർത്തകരിൽ ചിലർ പരിശോധന പൂർത്തിയാക്കി ഇറങ്ങിയ ഇ ഡിയുടെ വാഹനത്തെ ആക്രമിക്കുകയായിരുന്നു. കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ തകർത്ത സംഭവത്തിൽ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Source link
NEWS
exalogic


