NATIIONAL

കൂടുതൽ കോംപ്ലിമെന്ററി പാസുകൾ ചോദിച്ച് കർണാടക, ഐപിഎൽ ഫൈനൽ വേദി അഹമ്മദാബാദിലേക്കു മാറ്റി!


ന്യൂഡൽഹി ∙ തുടർച്ചയായ രണ്ടാം സീസണിലും ഐപിഎൽ ഫൈനലിന്റെ വേദിയായി അഹമ്മദാബാദ്. മേയ് 31ന് ബെംഗളൂരുവിൽ നിശ്ചയിച്ചിരുന്ന ഈ സീസണിലെ ഫൈനൽ അഹമ്മദാബാദിലേക്കു മാറ്റിയതായി ബിസിസിഐ അറിയിച്ചു. 26ന് ഒന്നാം ക്വാളിഫയർ മത്സരം ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നടക്കും. എലിമിനേറ്റർ (27), രണ്ടാം ക്വാളിഫയർ (29) മത്സരങ്ങളുടെ വേദി പഞ്ചാബിലെ ന്യൂചണ്ഡിഗഡാണ്. ആദ്യമായാണ് ധരംശാലയിൽ പ്ലേഓഫ് മത്സരം നടക്കുന്നത്.കഴിഞ്ഞവർഷം ആർസിബി ടീമിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ടിരുന്നു. ഇത്തരം സുരക്ഷാപ്രശ്ങ്ങളും പരിഗണിച്ചു. ഫൈനൽ വേദി മാറ്റിയ തീരുമാനം നിരാശാജനകമാണെന്നും ഇതിനു പിന്നിലെ കാരണം ബിസിസിഐ അറിയിച്ചിട്ടില്ലെന്നും കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചു.


Source link

Back to top button