SPORTS
കൃത്യമായ പ്ലാനിങ്, തകർത്തത് 21 വർഷം പഴക്കമുള്ള റെക്കോർഡ്! കണ്ടത് പ്രതികാരത്തിന്റെ ‘കളിത്തീ’യിൽ വിരിഞ്ഞ വിസ്മയം!

ക്രിക്കറ്റ് കേവലം ഒരു കായിക വിനോദമല്ല, അതൊരു വികാരമാണ്, ചിലപ്പോൾ കൽപ്പാന്തകാലത്തോളം ഓർമിക്കപ്പെടുന്ന മഹാകാവ്യമാണ്. അതിലെ ബാറ്റ് വെറുമൊരു മരക്കഷ്ണമല്ല, മറിച്ച് പോരാളിയുടെ വാളാണ്. ‘വാക്കുകൾക്ക് വിശ്രമം നൽകുക, ബാറ്റ് സംസാരിക്കട്ടെ’ എന്ന ക്രിക്കറ്റിലെ ആപ്തവാക്യം അക്ഷരംപ്രതി അന്വർഥമാക്കുകയായിരുന്നു വൈഭവ് സൂര്യവംശി എന്ന പതിനഞ്ചുകാരൻ. ധാംബുള്ളയിലെ മൈതാനത്ത് ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര പരമ്പരയുടെ കലാശപ്പോരാട്ടത്തിൽ നാം കണ്ടത് ഒരു കൗമാരക്കാരന്റെ ബാറ്റിങ് പ്രകടനമായിരുന്നില്ല, മറിച്ച് അപമാനത്തിന്റെ കനലിൽ വെന്തുരുകി പ്രതികാരത്തിന്റെ അഗ്നിജ്വാലയായി മാറിയ ഒരു പ്രതിഭയുടെ വിശ്വരൂപമായിരുന്നു.കഥ തുടങ്ങുന്നത് ഫൈനലിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. ധാംബുള്ളയിലെ അതേ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ഓവർ പോരാട്ടം. ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾക്കൊടുവിൽ ഇന്ത്യ എ ടീം ശ്രീലങ്കയോട് പരാജയപ്പെടുന്നു. തോൽവിയുടെ കയ്പുനീരിനേക്കാൾ ഇന്ത്യൻ സംഘത്തെ മുറിപ്പെടുത്തിയത് ലങ്കൻ താരങ്ങളുടെ പ്രകോപനപരമായ പെരുമാറ്റമായിരുന്നു. ലങ്കൻ താരം വിഷേൻ ഹാലംബഗെയും ഇന്ത്യൻ ബാറ്റർ സൂര്യാംശ് ശെഡ്ഗെയും തമ്മിൽ തുടങ്ങിയ വാക്കേറ്റം ഒടുവിൽ വൈഭവ് സൂര്യവംശിയിലേക്ക് എത്തി. മൈതാന മധ്യത്തിൽ കൗമാരത്തിന്റെ ചോരത്തിളപ്പിൽ അവർ പരസ്പരം തള്ളിമാറ്റി, ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത ദൃശ്യങ്ങൾ നാം കാണേണ്ടിവന്നു.∙ ധാംബുള്ളയിലെ മന്ദഗതിയിലുള്ള പിച്ചും സൂര്യവംശിയുടെ ബാറ്റിങ് സംഹാരതാണ്ഡവും
Source link


