SPORTS

ഇംഗ്ലണ്ടിനെതിരെ കോലിയും രോഹിത്തും കളിക്കും, സെഞ്ചറി നേടിയിട്ടും യുവതാരത്തെ ഒഴിവാക്കി, സഞ്ജു ഇല്ല


മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും കളിക്കും. ഞായറാഴ്ചയാണ് മൂന്നു മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിനിടെ പരുക്കേറ്റ വിരാട് കോലിയുടെ ഫിറ്റ്നസ് പരിശോധനകൾ പൂര്‍ത്തിയാക്കിയ ശേഷമാകും താരത്തെ കളിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പരുക്കിന്റെ പിടിയുള്ള മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യ ടീമിൽ ഇല്ല. അഫ്ഗാനിസ്ഥാനെതിരെ സെഞ്ചറി നേടിയ യുവതാരം യശസ്വി ജയ്സ്വാളിനെ ഇംഗ്ലണ്ടിനെതിരെ പരിഗണിച്ചില്ല. മലയാളി താരം സഞ്ജു സാംസണെയും ഒഴിവാക്കി.ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– ശുഭ്മൻ ഗിൽ (ക്യാപ്റ്റന്‍), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, ഗുർനൂർ ബ്രാർ.


Source link

Back to top button