test del 5 copy of del 3
2,23,620 കോടി രൂപയുടെ മൊത്ത ബിസിനസ്, അറ്റാദായത്തിലും റെക്കോർഡിട്ട് സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി ∙ എക്കാലത്തെയും ഉയർന്ന വാർഷിക അറ്റാദായം നേടി സൗത്ത് ഇന്ത്യൻ ബാങ്ക്. 2025- 26 സാമ്പത്തിക വർഷത്തിൽ 1455.14 കോടി രൂപയാണ് അറ്റാദായം. 2024-25 ൽ 1302.88 കോടി രൂപയായിരുന്നു. 11.69% വളർച്ച. എക്കാലത്തെയും ഉയർന്ന മൊത്ത ബിസിനസും നേടി. 2,23,620 കോടി രൂപ. പ്രവർത്തന ലാഭത്തിലും റെക്കോർഡ് നേട്ടമുണ്ട്. 2,373 കോടി രൂപ. പലിശയിതര വരുമാനമായി നേടിയ 2,009 കോടി രൂപയും ചരിത്ര നേട്ടമാണ്. 45% ലാഭവിഹിതവും ബോർഡ് ഓഫ് ഡയറക്ടേഴ്സ് ശുപാർശ ചെയ്തിട്ടുണ്ട്.
Source link


