test del 5 copy of del 3

സമ്പുഷ്ടീകരിച്ച യുറേനിയം അടിയറവ് വയ്ക്കണമെന്ന് യുഎസ്, സമ്മതം മൂളാതെ ഇറാൻ; മൂന്നാം രാജ്യത്തേക്ക് മാറ്റുമോ?


ന്യൂഡൽഹി ∙ വെടിനിർത്തലിൽനിന്നു താൽക്കാലിക യുദ്ധവിരാമത്തിലേക്ക് ഇറാൻ–യുഎസ് ചർച്ചകൾ പുരോഗമിച്ചത് സമാധാനത്തിലേക്കുള്ള വലിയ കാൽവയ്പായി കാണാം. പ്രാഥമിക ധാരണയായാൽ യുദ്ധം നിർത്തിവച്ചു ചർച്ച തുടരാനുള്ള ചട്ടക്കൂട് നാളത്തേക്കു തയാറാകുമെന്നാണു സൂചന. പാക്കിസ്ഥാൻ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തുന്നത്.ധാരണയുണ്ടായാൽ ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനു തുറന്നുകൊടുക്കും. എന്നാൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ പേർഷ്യൻ ഗൾഫ് തീരത്തുനിന്നു പിൻവലിക്കണമെന്ന ഇറാന്റെ ആവശ്യം അമേരിക്ക അംഗീകരിക്കുമോ എന്നത് കണ്ടറിയണം. യുദ്ധം മൂലം ഇറാനുണ്ടായ നഷ്ടങ്ങൾക്കു പരിഹാരം നൽകണമെന്നതാണ് മറ്റൊരാവശ്യം. തെക്കൻ ലബനനിൽനിന്ന് ഇസ്രയേൽ പിൻമാറണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.∙ ഹോർമുസ് ഒഴിവാക്കി സൗദി വഴി പുതിയ വ്യാപാരപാത


Source link

Back to top button