NEWS
‘ഏറ്റവും പ്രിയപ്പെട്ട ഇന്ത്യക്കാരിയും പാക്കിസ്ഥാനിയും ഇവർ’: വെളിപ്പെടുത്തി ജെ.ഡി. വാൻസ്

ബേൺ ∙ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യക്കാരിയേയും പാക്കിസ്ഥാനിയെപ്പറ്റിയും മനസ്സ് തുറന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തന്റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസും പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറുമാണ് ആ രണ്ടുപേരെന്നാണ് വാൻസ് വെളിപ്പെടുത്തിയത്. സ്വിറ്റ്സർലൻഡിൽ നടക്കുന്ന യുഎസ്-ഇറാൻ സമാധാന ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.‘‘എന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട രണ്ട് ഇന്ത്യക്കാരും പാക്കിസ്ഥാനികളുമുണ്ട്. ഒന്ന് എന്റെ ഇന്ത്യക്കാരിയായ ഭാര്യ ഉഷ, രണ്ടാമത്തേത് ഇവിടെയുള്ള പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീർ’’– ചർച്ചയ്ക്കിടെ വാൻസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി മറ്റാരെക്കാളും കൂടുതൽ താൻ സംസാരിച്ചത് ഫീൽഡ് മാർഷൽ അസിം മുനീറിനോടാണെന്നും, അദ്ദേഹം ഒരു മികച്ച സൈനിക നേതാവ് മാത്രമല്ല മികച്ച നയതന്ത്രജ്ഞൻ കൂടിയാണെന്നും ജെ.ഡി. വാൻസ് പറഞ്ഞു.
Source link


