test del 5 copy of del 3
‘അച്ഛനില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്; ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്ത് ‘

തിരുവനന്തപുരം∙ ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്നും പ്രസ്ഥാനങ്ങള്‍ അവയുടെ വേരുകളിലേക്കും പഴയ കരുത്തിലേക്കും മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വലിയ പരാജയമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അരുണ്‍കുമാറിന്റെ പ്രതികരണം. വിഎസിന്റെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണു കഴിഞ്ഞതെന്നും ജനങ്ങളുടെ പള്‍സ് തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്നാണ് വിഎസ് വിശ്വസിച്ചിരുന്നതെന്നും അരുണ്‍കുമാര്‍ സമൂഹമാധ്യമ പോസ്റ്റില്‍ പറയുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ അരുണ്‍കുമാറിന് സിപിഎം സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പര്‍ശിക്കുകയാണ്. അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്. അച്ഛന്‍ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പള്‍സ് തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആള്‍ക്കൂട്ടങ്ങളില്‍ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആദര്‍ശങ്ങളില്‍ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങള്‍ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. പ്രസ്ഥാനങ്ങള്‍ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.
Source link


