test del 5 copy of del 3
വോട്ടുശതമാനം വർധിപ്പിച്ച് യുഡിഎഫ്, എൽഡിഎഫിന് ഇടിവ്; എൻഡിഎക്ക് 2% കൂടി

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രാഥമിക കണക്കനുസരിച്ച് ഇത്തവണ യുഡിഎഫിന്റെ വോട്ടുശതമാനത്തില്‍ വന്‍വര്‍ധന. 2021ലെ തിരഞ്ഞെടുപ്പില്‍ 39.41% ആയിരുന്ന വോട്ടുവിഹിതം പ്രാഥമിക കണക്കുകള്‍ പ്രകാരം ഇത്തവണ 46.64% ആയി. 2021ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയതിനെക്കാള്‍ (45.28%) കൂടുതലാണിത്. ആകെ പോള്‍ ചെയ്തതായി ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ട പ്രാഥമിക കണക്കനുസരിച്ച് 2,15,95,055 വോട്ടുകളില്‍ ഒരു കോടിയിലേറെ വോട്ടുകള്‍ നേടിയത് യുഡിഎഫ് സ്ഥാനാര്‍ഥികളാണ്. കോണ്‍ഗ്രസിന് 62,17,918 വോട്ടും സിപിഎമ്മിന് 47,00,662 വോട്ടുമാണ് ലഭിച്ചത്. ബിജെപിക്ക് 24,66,178 വോട്ടും ലീഗിന് 23,78053 വോട്ടും കിട്ടി. എല്‍ഡിഎഫിന്റെ വോട്ടുശതമാനം ഇത്തവണ 37.66% ആയി കുറഞ്ഞു. എന്‍ഡിഎക്ക് 2 ശതമാനത്തോളം വര്‍ധനയുണ്ട്. 12.52 ശതമാനത്തില്‍നിന്നു 14.41% ആയാണ് വര്‍ധന.
Source link


