CINEMA
ആറ് സൗജന്യ സിലിണ്ടറുകൾ, സ്ത്രീകൾക്ക് 2500 രൂപ; തമിഴ്നാട്ടിലെ ജനങ്ങളെ വിജയ് കൈയിലെടുത്തതിന് പിന്നിലെ മാസ്റ്റർപ്ലാൻ

നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ തന്നെ ദളപതി വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ ) ഞെട്ടിക്കുന്ന വിജയമാണ് തമിഴ്നാട്ടിൽ നേടുന്നത്. വിജയ് പ്രഭാവത്തിൽ മുഖ്യമന്ത്രി സ്റ്റാലിന് തന്നെ വൻപരാജയം നേരിടേണ്ടിവന്നു. വോട്ടെണ്ണൽ തുടങ്ങിയ ആദ്യമണിക്കൂറിൽ തന്നെ 90ലേറെ സീറ്റുകളിൽ ടി.വി,കെ മുന്നേറ്റം തുടങ്ങിയിരുന്നു. തമിഴ്നാട്ടിലെ സ്ത്രീകളെയും കർഷകരെയും യുവാക്കളെയും ലക്ഷ്യമിട്ട് വിപുലമായ ക്ഷേമാധിഷ്ഠിത പ്രകടന പത്രികയുമായാണ് വിജയുടെ ടി.വി.കെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നത് . ഡി.എം.കെയുടെ മകളിൽ ഉരിമൈ തോഗൈയുമായി മത്സരിക്കാൻ വിജയ് ” തായ്ക്ക് തലൈമൈ” (അമ്മമാർക്ക് നേതൃത്വം) പദ്ധതി അവതരിപ്പിച്ചു. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സഹായം, പ്രതിവർഷം ആറ് സൗജന്യ എൽ.പി.ജി സിലിണ്ടറുകൾ എന്നിവ വാഗ്ദാനം ചെയ്ത് നിർണായകമായ വനിതാ വോട്ടുബാങ്കിൽ മുൻതൂക്കം നേടി. തൊഴിലില്ലാത്ത യുവാക്കൾക്ക് സാമ്പത്തിക സഹായം, കർഷകരുടെ വായ്പ എഴുതിത്തള്ളൽ, എ.ഐ അധിഷ്ഠിത ഹബ്ബുകൾ എന്നിവയും പാർട്ടി വാഗ്ദാനം ചെയ്തു.
Source link


