test del 5 copy of del 3
സിനിമയും സ്റ്റേജ് ഷോയും ഉപേക്ഷിക്കുന്നു, ഇനി പാലക്കാടുകാരുടെ സ്വന്തം എംഎൽഎ: വാക്കിൽ ഉറച്ച് രമേഷ് പിഷാരടി

പാലക്കാട് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് നിയമസഭയിലേക്കു ചുവടുവയ്ക്കുന്ന നടൻ രമേഷ് പിഷാരടി കലാജീവിതം പൂർണമായും വിടുന്നു. ഇനിയുള്ള ജീവിതം പാലക്കാടിനു വേണ്ടി മാത്രമാകുമെന്നാണ് പിഷാരടിയുടെ പ്രഖ്യാപനം. ഇതു സംബന്ധിച്ചൊരു സൂചന നാദിർഷയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം നൽകുകയും ചെയ്തു.തിരഞ്ഞെടുപ്പിലെ ഈ വിജയം മലയാള സിനിമയെ സംബന്ധിച്ച് നഷ്ടമാണോ നേട്ടമാണോ എന്ന നാദിർഷയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം.നേരത്തെ പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി തന്നെ പ്രഖ്യാപിച്ച ഘട്ടത്തിലും ഇതേ നിലപാട് വ്യക്തമാക്കുന്നതായിരുന്നു നടന്റെ പ്രതികരണം. ‘‘ഇനി പാലക്കാടുള്ള ജനങ്ങൾക്കും….അവരുടെ ആവശ്യങ്ങൾക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന. അരങ്ങിൽ ഞാൻ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർദ്ധ വിരാമം.’’–എന്നായിരുന്നു പിഷാരടി അന്ന് കുറിച്ചത്.
Source link


