test del 5 copy of del 3
മരിച്ചു പോവണമെങ്കില്‍ ആയുസ് തീരണം, വീട്ടിനകത്ത് ഫാൻ പൊട്ടി വീണാലും മതി: മരണത്തെക്കുറിച്ച് ദിവസങ്ങൾക്കു മുമ്പ് സന്തോഷ് നായര്‍ പറഞ്ഞത്

അപ്രതീക്ഷിതമായി വിടപറഞ്ഞ സംവിധായകൻ സന്തോഷ് നായർ, തന്റെ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പുലർത്തിയിരുന്ന കാഴ്ചപ്പാടുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സാഹസിക രംഗങ്ങൾ ചെയ്യുന്നതിലെ ഭയമില്ലായ്മയെക്കുറിച്ചും സിനിമയോടുള്ള തന്റെ അർപ്പണബോധത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ആരാധകരുടെ കണ്ണ് നിറയിക്കുകയാണ്. 1983-ൽ ‘ഓമനിക്കാൻ ഓർമ വെക്കാൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഉണ്ടായ പരുക്കിനെക്കുറിച്ചും ആ വേദനയുമായി വർഷങ്ങളോളം സിനിമയിൽ തുടർന്നതിനെക്കുറിച്ചും അദ്ദേഹം മൂവി വേൾഡിനു നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നു. സിനിമയിലെ തന്റെ തിരിച്ചുവരവിനെക്കുറിച്ചും പുതിയ പ്രതീക്ഷകളെക്കുറിച്ചും വാചാലനായ സന്തോഷ് നായർ, ദിവസങ്ങൾക്ക് ശേഷം ഓർമയാകുമ്പോൾ ആ വാക്കുകൾ മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടത്തിന്റെ ഓർമപ്പെടുത്തലാവുകയാണ്. ഇതിനിടയിൽ കാല് ഇളകിയാല്‍ പിടിച്ചിടും. എല്ലാം ഇത് വച്ച് തന്നെയാണ് ചെയ്യുന്നത്. നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ നോ പറയില്ല. ഞങ്ങളുടെ ടൈമില്‍ വന്നവരെല്ലാം ഇങ്ങനെയാണ്. കൈ പൊള്ളിയാല്‍ അയ്യോ എന്ന് വയ്ക്കാം, അത് റൂമില്‍ ചെന്ന് മാത്രം. നമ്മളെ ഒരാള്‍ സിനിമയ്ക്കായി വിളിക്കുന്നു, ഇത്ര രൂപ വേണമെന്ന് പറയുന്നു. അത് അവര്‍ തരാമെന്ന് പറയുന്നു. പിന്നെ അവര്‍ ചോദിക്കുന്ന പ്രൊഡക്ട്, അല്ലെങ്കില്‍ അവര്‍ ആവശ്യപ്പെടുന്നത് കൊടുക്കുക എന്നുള്ളത് എന്റെ ഉത്തരവാദിത്തമാണ്. വെള്ളത്തിൽ ചാടാൻ പറഞ്ഞാൽ ചാടും.കാലിന്റെ വേദന വന്ന നിമിഷത്തെ ഞാന്‍ ഇതുവരെ പഴിച്ചിട്ടില്ല. അതൊക്കെ കൊണ്ടല്ലേ ഇവിടെ വരെ എത്തിയത്. ആ വേദനയ്ക്ക് ഇന്നൊരു സുഖമുണ്ട്. ഷൂട്ടിങ് എളുപ്പമാണെന്നാണ് പുറമെയുള്ളവര്‍ പറയുക. എന്റെ സുഹൃത്തുക്കള്‍ പോലും ഒരു പ്രാവശ്യമേ ലൊക്കേഷനിലേക്ക് വന്നിട്ടുള്ളൂ. കുറച്ചുനേരം നിന്നിട്ട് അവര്‍ പോയ്ക്കളയും. വീണ്ടും ടേക്ക് എടുക്കുന്നതൊക്കെ അവര്‍ക്ക് ബോറിങ് ആണ്. നമ്മള്‍ അത് എന്‍ജോയ് ചെയ്യുകയാണ്. ഫൈറ്റിലാണെങ്കില്‍ അഞ്ചോ പത്തോ, പ്രാവശ്യം വീഴേണ്ടിയൊക്കെ വരും. ഇന്നാണെങ്കില്‍ അപ്പുറത്തൊരാളുണ്ടെങ്കില്‍ എറേസ് ചെയ്യാമെന്ന് പറയും. അന്നങ്ങനെയല്ല, റീടേക്കേയുള്ളൂ. കടലിലൊക്കെ ചാടുന്നത് കാണുമ്പോള്‍ ‘എടാ, നിനക്ക് നീന്തലറിയില്ലല്ലോ, നീയിതെങ്ങനെ കടലിലൊക്കെ ചാടുന്നു’ എന്ന് വിജയരാഘവന്‍ എന്നോട് ചോദിക്കാറുണ്ട്. വെള്ളത്തില്‍ വീണാൽ എടുത്ത് വെളിയിലിടില്ലേ, പിന്നെന്താണ് എന്നാണ് ഞാന്‍ ചോദിക്കാറുള്ളത്.
Source link


