NEWS
ഡെങ്കിപ്പനി തടയാൻ ഡ്രൈ ഡ്രേ; ഉദ്ഘാടനം കെ. മുരളീധരന്റെ വീട്ടിൽ, സമീപ വീടുകളിലും മന്ത്രിയെത്തും

തിരുവനന്തപുരം∙ ഡെങ്കിപ്പനിയുടെ ഉറവിട നശീകരണത്തിന് പരിസര ശുചീകരണം ഊർജ്ജിതമാക്കുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളിൽ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കവടിയാർ ജവഹർ നഗറിലെ വീട്ടിൽ രാവിലെ 10.30ന് നടക്കും. സമീപത്തെ വീടുകളിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം അദ്ദേഹം ബോധവത്കരണ പരിപാടിയിൽ പങ്കാളിയാകും.കഴിഞ്ഞ ദിവസം മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ ഉന്നതല യോഗത്തിലാണ് ഡ്രൈഡേ ആചരിക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച സ്ക്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണം നടക്കുന്നത്. ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ ഉവിട നശീകരണം ലക്ഷ്യമിട്ടാണ് ഡ്രൈഡേ ആചരിക്കുന്നത്. കൊതുക് വളരാൻ സാധ്യതയുള്ള വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ പൂർണമായി ഇല്ലാതാക്കണം. പൂച്ചെട്ടികൾ, ഫ്രിഡ്ജിന്റെ പിന്നിലെ ഡ്രേ, പരിസരങ്ങളിൽ അലക്ഷ്യമായി കിടക്കുന്ന ചിരട്ടയുൾപ്പെടെയുള്ള എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് വളരാൻ വഴിയൊരുക്കും. മഴശക്തിപ്പെടുന്നതോടെ ഡെങ്കിപ്പനി കേസുകളിൽ വർധനവുണ്ടാകുമെന്ന ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈഡേ ഉൾപ്പടെ കർശനമാക്കികൊണ്ട് ശുചീകരണം വ്യാപകമാക്കാൻ മന്ത്രി കെ.മുരളീധരൻ നിർദേശിച്ചത്.
Source link


