test del 5 copy of del 3

കൂടുതൽ കേന്ദ്ര ഫണ്ടുകളെത്തുമെന്ന് പ്രതീക്ഷ, കോടികൾ വാരി ‘ബംഗാൾ ഓഹരികൾ’, ബിജെപി വിജയം വികസനത്തിന് വഴിയൊരുക്കുമെന്ന് നിക്ഷേപകർ


കൊച്ചി∙ ബിജെപിയുടെ ചരിത്രവിജയത്തിൽ കുതിച്ചുയർന്ന് ‘ബംഗാൾ’ കമ്പനികളുടെ ഓഹരികൾ. ബംഗാൾ ആസഥാനമായുള്ളതും സംസ്ഥാനത്തു വൻ സാന്നിധ്യമുള്ളതുമായ കമ്പനികളുടെ ഓഹരികൾ ഇന്നലെ വിപണിയിൽ വൻ മുന്നേറ്റം നടത്തി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കടുത്തിട്ടും  രാജ്യത്തെ ഓഹരി വിപണികൾ നേട്ടത്തിലായതിന്റെ പ്രധാന കാരണം പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയമാണ്. കൂടുതൽ കേന്ദ്രപദ്ധതികൾ സംസ്ഥാനത്തെത്തുമെന്നും ഇതു വലിയ പശ്ചാത്തല വികസനത്തിനു വഴിയൊരുക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നിക്ഷേപകർ ‘ബംഗാൾ’ കമ്പനികളുടെ ഓഹരികളിലേക്ക് ഓടിയെത്തിയത്.    സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപയുടെ ധനസഹായം ബിജെപിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നു. സ്ത്രീകളുടെ പക്കൽ പണമെത്തുന്നത് ചെലവഴിക്കൽ കൂട്ടുമെന്ന പ്രതീക്ഷയിലാണ് ബാസാർ സ്റ്റൈൽ റീട്ടെയ്ൽ ഓഹരികൾ കുതിച്ചുയർന്നത്. എഫ്എംസിജി വമ്പൻമാരായ ഐടിസി, ഇമാമി എന്നിവയുടെ ആസ്ഥാനവും ബംഗാളാണ്. ഗ്രാഫൈറ്റ് ഇന്ത്യ റജിസ്റ്റർ ചെയ്തിരിക്കുന്നതും കോർപറേറ്റ് ഹെഡ് ഓഫിസ് പ്രവർത്തിക്കുന്നതും കൊൽക്കത്തയിലാണ്. 1892ൽ ബ്രിട്ടാനിയ ആരംഭിച്ചത് കൊൽക്കത്തയിലാണെങ്കിലും പിന്നീട് ആസ്ഥാനം ബെംഗളൂരുവിലേക്കു മാറ്റി. അതുപോലെ പ്രമുഖ കമ്പനിയായ ഡാബറും ആരംഭിച്ചത് കൊൽക്കത്തയിലാണ് (1884ൽ). പിന്നീട് ആസ്ഥാനം ന്യൂഡൽഹിയിലേക്കു മാറ്റി. കോർപറേറ്റ് ഹെഡ് ക്വാർട്ടേഴ്സ് മുംബൈയിലാണെങ്കിലും ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന്റെ റജിസ്ട്രേഡ് ഓഫിസ് കൊൽക്കത്തയിലാണ്. എംപി ബിർള ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ് കമ്പനിയായ ബിർള കോർപറേഷൻ, സെഞ്ചറി പ്ലൈവുഡ്സ്, ലക്സ് ഇൻഡസ്ട്രീസ്, രൂപ ആൻഡ് കമ്പനി, വേദാന്ത് ഫാഷൻസ് തുടങ്ങിയ കമ്പനികളുടെയും ഹെഡ്ക്വാർട്ടേഴ്സ് കൊൽക്കത്തയിൽ തന്നെ.     ഭരണമാറ്റം സംസ്ഥാനത്തിന്റെ വളർച്ചനിരക്കിൽ കുറഞ്ഞത് അരശതമാനമെങ്കിലും വർധന ഉണ്ടാക്കുമെന്നാണ് കോർപറേറ്റ് ലോകത്തിന്റെ കണക്കുകൂട്ടൽ. അതേസമയം ഓഹരി വിപണിയുടെ പ്രതികരണം താൽക്കാലികം മാത്രമാണെന്ന വിലയിരുത്തലുമുണ്ട്.


Source link

Back to top button