CINEMA
കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ അഥർവയും ഉപേന്ദ്രയും

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഥർവയും കന്നട സൂപ്പർതാരം ഉപേന്ദ്രയും പ്രധാന വേഷത്തിൽ എത്തുന്നു. വേറിട്ട ഒരു താരനിരയുമായി കാർത്തിക് സുബ്ബരാജ് സിനിമ ഒരുക്കുന്നു എന്ന പ്രത്യേകതയുണ്ട്. പ്രഭുദേവ ആണ് മറ്റൊരു പ്രധാന താരം. അഥർവയുടെ അച്ഛൻ വേഷം ആണ് പ്രഭുദേവ അവതരിപ്പിക്കുന്നത്. ഇളയരാജ ഇൗണം ഒരുക്കുന്നു. കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബഞ്ച് പ്രൊഡക്ഷൻസാണ് നിർമ്മാണം. വെള്ളിത്തിരയിൽ 36 വർഷം പൂർത്തിയാക്കിയ ഉപേന്ദ്ര 2008 ൽ വിശാൽ ചിത്രം സത്യത്തിലൂടെയാണ് തമിഴിൽ എത്തുന്നത്. രജനികാന്ത് ചിത്രം കൂലിയിൽ ക്യാമിയോയായി എത്തി. ശിവരാജ് കുമാർ, രാജ് ബി. ഷെട്ടി എന്നിവരോടൊപ്പം അഭിനയിച്ച 45 ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. സൂര്യയുടെ റെട്രോക്കുശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
Source link


