NEWS

നീറ്റ് പരീക്ഷ: തിരുവനന്തപുരം നഗരത്തിൽ രാവിലെ 9.30 മുതൽ ഗതാഗത ക്രമീകരണം


തിരുവനന്തപുരം∙ ഇന്ന് നടക്കുന്ന നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നഗരത്തിൽ രാവിലെ 9.30 മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പരീക്ഷയ്ക്ക് വാഹനത്തിൽ എത്തുന്നവർ വിദ്യാർഥികളെ ഇറക്കിയ ശേഷം പൊലീസ് നിർദേശിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.പാർക്കിങ് കേന്ദ്രങ്ങൾ ∙ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട് ∙നഗരസഭയുടെ തമ്പാനൂർ, പാളയം എന്നീ സ്ഥലങ്ങളിലെ മൾട്ടിലെവൽ കാർ പാർക്കിങ്ങുകൾ. ∙കാവടിയാർ മുതൽ കുറവൻകോണം വരെയുള്ള റോഡിന്റെ ഇടതുവശം. ∙വിമൻസ് കോളജ് മുതൽ വഴു തയ്ക്കാട് വരെയുള്ള റോഡിന്റെ ഇടതുവശം. ∙നന്താവനം മുതൽ മ്യൂസിയം വരെയുള്ള റോഡിന്റെ ഇടതുവശം. ∙സംഗീത കോളജ് നേർക്ക റോഡ് ∙സ്പെൻസർ മുതൽ പാളയം വരെയുള്ള റോഡിന്റെ ഇടതുവശം. ∙പബ്ലിക്സ് മുതൽ ആയുർവേദ കോളജ് വരെയുള്ള റോഡിന്റെ ഇരുവശങ്ങൾ ∙ആക്കുളം-കിള്ളിപ്പാലം റോഡിന്റെ ഇടതുവശം. ∙പബ്ലിക്ക് ലോ കോളജ് റോഡ് .നിയമസഭ-വികാസ്ഭവൻ റോഡ് ∙എകെജി -ജനറൽ ഹോസ്പിറ്റൽ റോഡിന്റെ ഇടതുവശം ∙പരത്തിപ്പാറ-കേശവദാസപുരം റോഡിന്റെ ഇടതുവശം. ∙കേശവദാസപുരം-പ്ലാമൂട് വരെയുള്ള റോഡിന്റെ ഇരുവശങ്ങൾ ∙ജഗതി-ഇടപ്പഴിഞ്ഞി  റോഡിന്റെ ഇടതുവശം. .മോഡൽ സ്കൂൾ പബ്ലിക്  റോഡിന്റെ ഇടതുവശം.


Source link

Back to top button