test del 3
സ്വർണത്തിന് ലീഡില്ല; രാജ്യാന്തര വിലയുടെ നിലയും പരുങ്ങലിൽ

സ്വർണവില കേരളത്തിൽ ലീഡ് പിടിക്കാതെ നിൽക്കുന്നു. ഇന്നു രാവിലത്തെ നിർണയപ്രകാരം വില മാറിയില്ല. രാജ്യാന്തര വില താഴേക്ക് നീങ്ങിയെങ്കിലും കേരളത്തിൽ വില മാറ്റേണ്ടെന്ന് വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു. ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമാണ് വില. ഔൺസിന് 19 ഡോളർ കുറഞ്ഞ് 4610 ഡോളറാണ് രാജ്യാന്തര വില.കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,425 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. വെള്ളി വിലയും മാറിയില്ല; ഗ്രാമിന് 265 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 11,370 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നൽകിയത്. വെള്ളിക്കും ഇവരും ഈടാക്കുന്നത് 265 രൂപ.
Source link


