എൽഡിഎഫിന് തുണയായി തിരുവനന്തപുരവും കണ്ണൂരും മാത്രം; മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തകർന്നടിഞ്ഞ് ഭരണകക്ഷിയായ എൽഡിഎഫ്. മുഖ്യമന്ത്രിയും സിറ്റിംഗ് മന്ത്രിമാരും ഉൾപ്പെടെയുള്ളവർ പിന്നിലാണ്. ആകെ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാണ് എൽഡിഎഫിന് ലീഡ് നിലനിർത്താനാകുന്നത്. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിൽ ഏഴിലും എൽഡിഎഫ് ആണ് മുന്നിൽ. 2021ലെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ 13 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചിരുന്നു. കണ്ണൂരിലെ 11 മണ്ഡലങ്ങളിൽ ഏഴിലും എൽഡിഎഫ് മുന്നിലാണ്. 2021ൽ ഒമ്പത് സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചിരുന്നു. മറ്റ് ജില്ലകളിലെല്ലാം എൽഡിഎഫ് പിന്നിലാണ്. ഭരണത്തുടർച്ചയെക്കുറിച്ച് ചിന്തിച്ചിരുന്ന സ്ഥാനത്ത് ദയനീയ പരാജയത്തിലേക്ക് പാർട്ടി പോകുന്നതായാണ് നിലവിലെ വോട്ട്നില വ്യക്തമാക്കുന്നത്. നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം 88 സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്. 48 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. നാല് സീറ്റുകളിൽ എൻഡിഎയും ലീഡ് ചെയ്യുന്നുണ്ട്.
Source link


