test del 4 copy of del 3

‘വിജയം’ സൂപ്പറായപ്പോൾ തൃഷയ്ക്ക് ഡബിൾ മധുരം; പ്രതിഫലത്തിലും വൻ ലീഡ്, ലിയോക്ക് 5 കോടി, കറുപ്പിന് 12 കോടി?


തെന്നിന്ത്യൻ സിനിമയിലെ എവർഗ്രീൻ ‘ബ്ലോക്ക്ബസ്റ്റർ’ നായിക തൃഷ കൃഷ്ണൻ 43-ാം പിറന്നാൾ നിറവിൽ. തമിഴ്നാട്ടിൽ ‘ഇളയ ദളപതി’ വിജയ് നയിക്കുന്ന ടിവികെയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ഏവരും ഉറ്റുനോക്കുന്നതിനിടെ, തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് തൃഷ പിറന്നാൾ ആഘോഷമാക്കിയത്. ടിവികെയുടെ തേരോട്ടവും തൃഷയുടെ പിറന്നാളും പിറന്നാൾ ദിനത്തിലെ ക്ഷേത്രദർശനവുമെല്ലാം യാദൃച്ഛികമാകാമെന്ന് പറയുമ്പോഴും ആരാധകർക്കിടയിൽ ഇതെല്ലാം വലിയ ചർച്ച.പുതിയ കണക്കുകൾപ്രകാരം 85 കോടി രൂപയാണ് നിലവിൽ തൃഷയുടെ ആസ്തി. സിനിമകൾക്ക് പുറമേ വിവിധ കമ്പനികളുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലും തൃഷ വരുമാനം നേടുന്നുണ്ട്. വിജയിയുമൊത്തുള്ള ‘ലിയോ’ എന്ന ചിത്രത്തിലെ അഭിനയത്തിന് 5 കോടി രൂപയായിരുന്നു തൃഷയുടെ പ്രതിഫലം. പുതിയ ചിത്രത്തിൽ 10-12 കോടി രൂപ തൃഷ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയും തൃഷയാണ്. നയൻതാര, രഷ്മിക മന്ദാന, സമാന്ത പ്രഭു, സായി പല്ലവി തുടങ്ങിയവരുടെ പ്രതിഫലം പരമാവധി 10 കോടി വരെ. ബ്രാൻഡുകളുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നതിലൂടെ പ്രതിവർഷം 9-10 കോടി രൂപയും തൃഷ നേടുന്നുണ്ട്.


Source link

Back to top button